ഡ്രോൺ കണ്ടതായി പൈലറ്റ്; മുംബൈയിൽ അതീവ ജാഗ്രത
ഡ്രോൺ കണ്ടതായി പൈലറ്റ്; മുംബൈയിൽ അതീവ ജാഗ്രത
Wednesday, October 19, 2016 12:11 PM IST
മുംബൈ: ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രത നിർദേശം നല്കി. മുംബൈയിൽ വിദൂര നിയന്ത്രിത ചെറുവിമാനങ്ങൾക്ക് ഈ മാസം 31 വരെ നിരോധനം നിലവിലുള്ളപ്പോഴാണ് ഡ്രോൺ കണ്ടതായി പൈലറ്റ് പറഞ്ഞത്.

ഡെറാഡൂണിൽനിന്നെത്തിയ ഇൻഡിഗോ എയർലൈൻസിന്റെ പൈലറ്റ് ആഷിഷ് രഞ്ജനാണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതായി പറഞ്ഞത്. നീലയും പിങ്കും നിറത്തിലുള്ള ഡ്രോൺ കുർള ഭാഗത്ത് 100 മീറ്റർ താഴെ പറക്കുന്നതു ശ്രദ്ധയിൽപ്പെട്ടതായാണ് പൈലറ്റ് പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.