കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചു
കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചു
Wednesday, October 19, 2016 12:11 PM IST
അസൻസോൾ: പശ്ചിമബംഗാളിലെ അസൻസോളിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയ്ക്കുനേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ പോലീസ് സ്റ്റേഷനിലേക്കു പോകവേ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്കു നേരെ ആക്രമണം നടത്തുകയാണുണ്ടായത്. <യൃ><യൃ>ഇഷ്‌ടികകൊണ്ട് ഇടിച്ചുവെന്നും കാറിനു നാശനഷ്‌ടം വരുത്തിയെന്നും സുപ്രിയോ ആരോപിച്ചു. വാഹനത്തിന്റെ ഫുട്ബോർഡിൽ നിൽക്കുകയായിരുന്ന സുപ്രിയോയുടെ നെഞ്ചിൽ കല്ലു പതിച്ചതായി വീഡിയോ ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിൽ കേന്ദ്രമന്ത്രിക്കു പരിക്കേറ്റെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. സംഭവത്തെത്തുടർന്ന് ബിജെപി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. 57 പേരെ അറസ്റ്റ് ചെയ്തു. അസൻസോളിൽനിന്നുള്ള ലോക്സഭാംഗമാണ് സുപ്രിയോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.