സർദാർപുര കലാപക്കേസിൽ 14 പ്രതികളെ കുറ്റവിമുക്‌തരാക്കി
Thursday, October 20, 2016 12:25 PM IST
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ നടന്ന സർദാർപുര നരഹത്യക്കേസിൽ കീഴ്ക്കോടതി ശിക്ഷിച്ച 31 പ്രതികളിൽ 14 പേരെ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്‌തരാക്കി. 17 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. 2002ൽ, ഗോധ്ര കലാപത്തിനുശേഷം മെഹ്സാന ജില്ലയിലെ സർദാർപുരയിൽ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട 33 പേരെ ജീവനോടെ ചുട്ടരിച്ചുവെന്ന കേസിലാണ് കോടതി വിധി. ജസ്റ്റീസ് ഹർഷ ദേവാനിയും ജസ്റ്റീസ് ബിരൻ വൈഷ്ണവും അടങ്ങുന്ന ബെഞ്ചാണ് 17 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവച്ചത്. തെളിവുകളുടെ അഭാവത്തിൽ 31 പ്രതികളിൽ 14 പേരെ കുറ്റവിമുക്‌തരാക്കി. മതിയായ തെളിവുകളുടെ അഭാവവും സാക്ഷിമൊഴികളിലെ വൈരുധ്യവും ചൂണ്ടിക്കാട്ടിയാണിത്.


കേസിൽ 76 പ്രതികളാണുണ്ടായിരുന്നത്. രണ്ടുപേർ വിചാരണവേളയിൽ മരണമടഞ്ഞു. ഒരാൾക്കു പ്രായപൂർത്തിയായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.