സ്റ്റാലിൻ പിൻഗാമിയെന്നു കരുണാനിധിയുടെ പ്രഖ്യാപനം
സ്റ്റാലിൻ പിൻഗാമിയെന്നു കരുണാനിധിയുടെ പ്രഖ്യാപനം
Thursday, October 20, 2016 12:25 PM IST
ചെന്നൈ: ഡിഎംകെയിൽ തന്റെ രാഷ്ട്ീയ പിൻഗാമിയായി മകൻ എം.കെ. സ്റ്റാലിനെ(63) കരുണാനിധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് ആനന്ദവികടൻ വാരികയ്ക്കു നല്കിയ അഭിമുഖത്തിലാണ് കരുണാനിധി പ്രഖ്യാപനം നടത്തിയത്. ഡിഎംകെയെ ആര് നയിക്കും എന്ന ഏറെനാളുകളായി നടന്നുവന്ന ചർച്ചയ്ക്കും അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. മൂത്ത സഹോദരൻ അഴഗിരിയെ മറികടന്നാണ് സ്റ്റാലിൻ നേതൃത്വത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേതൃത്വം വഹിക്കുന്നതിൽനിന്ന് അഴഗിരിയെ കരുണാനിധി മാറ്റിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.