ജയലളിത: ഉമ്മൻ ചാണ്ടി ആശുപത്രിയിൽ എത്തി
ജയലളിത: ഉമ്മൻ ചാണ്ടി ആശുപത്രിയിൽ എത്തി
Sunday, October 23, 2016 12:02 PM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത ചികിത്സയിൽ കഴിയുന്ന അപ്പോളോ ആശുപത്രിയിൽ കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി ഇന്നലെ സന്ദർശനം നടത്തി. ജയയുടെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടർമാരോടും തമിഴ്നാട് മന്ത്രിമാരോടും തിരക്കിയ ഉമ്മൻ ചാണ്ടി, വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്ന് ആശംസിച്ചു. സിംഗപ്പൂർ ഉപപ്രധാനമന്ത്രിയുടെ ഉപദേഷ്‌ടാവ് കോഷുവയും അപ്പോളോ ആശുപത്രിയിൽ ഇന്നലെ എത്തി. സന്തർശനം തികച്ചു സ്വകാര്യസന്ദർശനമാണെന്നായിരുന്നു കോഷുവയുടെ പ്രതികരണം. പനി, നിർജലീകരണം എന്നിവയെത്തുടർന്ന് സെപ്റ്റംബർ 22നാണു ജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.