സോണിയഗാന്ധി ആശുപത്രി വിട്ടു
സോണിയഗാന്ധി ആശുപത്രി വിട്ടു
Wednesday, November 30, 2016 2:30 PM IST
ന്യൂഡൽഹി: വൈറൽ പനി ബാധിച്ച1തിനെത്തുടർന്നു ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ 28നു പ്രവേശിപ്പിച്ച സോണിയ ഇന്നലെ ഉച്ചയ്ക്കാണ് ആശുപത്രി വിട്ടത്. പനി മാറിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി ചെയർമാൻ ഡോ. ഡി. എസ്. റാണ അറിയിച്ചു. എങ്കിലും പൂർണ വിശ്രമം ഡോക്ടർമാർ സോണിയക്കു നിർദേശിച്ചിരിക്കുകയാണ്. മകൾ പ്രിയങ്കയ്ക്കൊപ്പം കഴിഞ്ഞയാഴ്ച സോണിയ ഷിംലയിൽ അവധിക്കാലം ചെലവഴിക്കാൻ പോയിരുന്നു. ഇവിടെനിന്ന് മടങ്ങിയെത്തിയ ശേഷമാണു പനി ബാധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.