നാഡ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ; ശക്‌തി കുറഞ്ഞു
നാഡ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ; ശക്‌തി കുറഞ്ഞു
Friday, December 2, 2016 3:01 PM IST
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദഫലമായുണ്ടായ നാഡ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ പ്രവേശിച്ചു. ശക്‌തി കുറഞ്ഞകാറ്റ് മണിക്കൂറിൽ 10 കിലോമീറ്റർ വേഗത്തിലാണു തമിഴ്നാട് തീരം കടന്നത്. കാരക്കലിൽ 20 കിലോമീറ്റർ വേഗത്തിൽ രാവിലെ നാലിനു കാറ്റു വീശിയതായി കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിലും 48 മണിക്കൂറിനുള്ളിൽ കേരളത്തിലും കനത്തമഴ പെയ്യുമെന്നാണു പ്രവചനം.


ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്‌ഥാനത്തെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും വേണ്ട മുൻകരുതൽ സ്വീകരിച്ചതായും ഗഗൻദീപ് സിംഗ് ബേദി പറഞ്ഞു. ദേശീയ, സംസ്‌ഥാന ദുരന്ത നിവാരണസേനാംഗങ്ങൾ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടല്ലൂർ, നഗപട്ടണം, തഞ്ചാവൂർ, ഡിണ്ടിഗൽ, കാഞ്ചീപുരം, വെല്ലൂർ എന്നിവിടങ്ങളിൽ ഇന്നലെ കനത്തമഴ ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.