ജയലളിതയുടെ മരണം: ആരാധകൻ ചൂണ്ടുവിരൽ മുറിച്ചു
Wednesday, December 7, 2016 3:10 PM IST
കോയമ്പത്തൂർ: മുഖ്യമന്ത്രി ജയലളിതയുടെ വേർപാട് താങ്ങാനാകാതെ ആരാധകൻ ഇടതുകൈയിലെ ചൂണ്ടുവിരൽ മുറിച്ചുനീക്കി. തിരുപ്പൂർ ഉകായന്നൂർ മാകാളി(40)യാണ് വിരൽ മുറിച്ചുമാറ്റിയത്.

ബനിയൻ കമ്പനി തൊഴിലാളിയായ മാകാളി ജയലളിതയുടെ മരണം അറിഞ്ഞയുടനെ വിരൽ മുറിച്ചുമാറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഇയാളെ തിരുപ്പൂർ ആശുപത്രിയിലേക്കും

വിദഗ്ധചികിത്സാർഥം അവിടെനിന്നു കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.എഴുപത്തഞ്ചുദിവസം രോഗശയ്യയിൽ ജയലളിത അനുഭവിച്ച വേദന അതേയളവിൽ സഹിക്കുന്നതിനാണു തന്റെ വിരൽ മുറിച്ചതെന്നു മാകാളി ഡോക്ടർമാരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.