എഡിഎംകെ പ്രവർത്തകൻ ജീവനൊടുക്കി
Friday, December 9, 2016 2:57 PM IST
പുതുച്ചേരി: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തിൽ മനംനൊന്ത് പുതുച്ചേരിയിൽ അണ്ണാ ഡിഎംകെ പ്രവർത്തകൻ ജീവനൊടുക്കി. കാരയംപുത്തൂരിലെ തൊഴിലാളിയായ സുന്ദർ രാജ് ആണ് വിഷം കഴിച്ചു ജീവനൊടുക്കിയത്. ജയലളിതയുടെ സംസ്കാരം നടന്ന ചൊവ്വാഴ്ചയാണു സുന്ദർരാജ് വിഷം കഴിച്ചത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രി മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.