വരൾച്ചമൂലം കൃഷിനശിച്ചതിൽ മനംനൊന്ത് ഹൃദയാഘാതം: കർഷകൻ മരണമടഞ്ഞു
Tuesday, January 10, 2017 2:17 PM IST
കോയന്പത്തൂർ: വരൾച്ചമൂലം കൃഷിനശിച്ചതിനെ തുടർന്നു ഹൃദയാഘാതംമൂലം കർഷകൻ മരിച്ചു. ധാരാപുരം എം.ജി.ആർ നഗർ സുബ്രഹ്്മണ്യമാണ് (57) മരിച്ചത്. എലപ്പനായ്ക്കൻ പാളയത്തിൽ തോട്ടം പാട്ടത്തിനെടുത്ത് കരിന്പു കൃഷി നടത്തിയിരുന്ന സുബ്രഹ്്മണ്യം ഇതിനായി സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽനിന്നും രണ്ടുലക്ഷം രൂപ കടമെടുത്തിരുന്നു.

എന്നാൽ വരൾച്ചമൂലം കൃഷി നശിച്ചതോടെ ദുഃഖിതനായ സുബ്രഹ്്മണ്യം കൃഷിയിടത്തിൽ തന്നെ കഴിഞ്ഞദിവസം ഹൃദയാഘാതംമൂലം മരിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൃഷിനാശംമൂലം മൂന്നു കർഷകരാണ് മരണമടഞ്ഞത്.