ഉമ്മൻ ചാണ്ടിയുടെ വിസ്താരം പൂർത്തിയായി
Tuesday, January 10, 2017 2:38 PM IST
ബംഗളൂരു: സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിസ്താരം ബംഗളൂരു അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ പൂർത്തിയായി.

ജഡ്ജി എൻ.ആർ. ചന്നകേശ്വരയാണ് തുടർച്ചയായ രണ്ടുദിവസം ഉമ്മൻ ചാണ്ടിയെ വിസ്തരിച്ചത്. വിസ്താരം രണ്ടുമണിക്കൂർ നീണ്ടു. മുൻകൂട്ടി തയാറാക്കിയ 30 ചോദ്യങ്ങൾക്കാണ് ഉമ്മൻ ചാണ്ടി ഇന്നലെ മറുപടി നല്കിയത്.