കെ.എം.ഫിലിപ്പ്അന്തരിച്ചു
കെ.എം.ഫിലിപ്പ്അന്തരിച്ചു
Wednesday, January 11, 2017 2:28 PM IST
ചെ​ന്നൈ: ആ​ഗോ​ള വൈ​എം​സി​എ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഏ​ഷ്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ സാ​ര​ഥി​യും മും​ബൈ വൈ​എം​സി​എ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും മ​ല​യാ​ള​മ​നോ​ര​മ മു​ൻ ഡ​യ​റ​ക്ട​റു​മാ​യ പ​ദ്മ​ശ്രീ കെ.​എം.​ഫി​ലി​പ്പ്(പീ​ലി​ക്കു​ട്ടി-104) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചെ​ന്നൈ കോ​ള​ജ് ലെ​യി​ൻ ഫ്ലാ​റ്റ് നാ​ല് എ​യി​ലെ വ​സ​തി​യി​ൽ ഇ​ന്ന് 10.30-നു ​ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 11.30-ന് ​കി​ൽ​പോ​ക് സെ​മി​ത്തേ​രി​യി​ൽ. മ​ല​യാ​ള​മ​നോ​ര​മ പ​ത്രാ​ധി​പ​രാ​യി​രു​ന്ന കെ.​സി.​മാ​മ്മ​ൻ മാ​പ്പി​ള-​സാ​റ ദ​ന്പ​തി​ക​ളു​ടെ ആ​റാ​മ​ത്തെ പു​ത്ര​നാ​യി 1912 മേ​യ് ര​ണ്ടി​നു കോ​ട്ട​യ​ത്താ​ണ് കെ.​എം.​ഫി​ലി​പ്പി​ന്‍റെ ജ​ന​നം. ലോ​ക വൈ​എം​സി​എ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി 1974-ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നേ​ര​ത്തേ ഇ​ന്ത്യ​ൻ വൈ​എം​സി​എ ദേ​ശീ​യ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.


ജ​നീ​വ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വേ​ൾ​ഡ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ഡി​സി​എ​സ് (ലോ​ക വി​ക​സ​ന​ബാ​ങ്ക്) ഡ​യ​റ​ക്ട​റും ബോം​ബെ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, ബോം​ബെ ടീ ​ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ​വ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യി​രു​ന്നു. എം​ആ​ർ​എ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു. ബാ​സ്ക​റ്റ്ബോ​ളി​ലും ബാ​ഡ്മി​ന്‍റ​ണി​ലും ത​ത്പ​ര​നാ​യി​രു​ന്ന ഫി​ലി​പ് 95 വ​യ​സു​വ​രെ ഗോ​ൾ​ഫ് ക​ളി​ച്ചി​രു​ന്നു.



മ​ദ്രാ​സ് ല​യോ​ള കോ​ള​ജി​ൽ​നി​ന്ന് ധ​ന​ശാ​സ്ത്ര​ത്തി​ൽ ബി​എ (ഓ​ണേ​ഴ്സ്) പാ​സാ​യി. പി​താ​വ് സ്ഥാ​പി​ച്ച ട്രാ​വ​ൻ​കൂ​ർ നാ​ഷ​ണ​ൽ ബാ​ങ്കി​ൽ കു​റേ​ക്കാ​ലം പ്ര​വ​ർ​ത്തി​ച്ചു. പി​ന്നീ​ട് മും​ബൈ​യി​ൽ ഇ​ന്ത്യ കോ​ഫി ആ​ൻ​ഡ് ടീ ​ഡി​സ്ട്രി​ബ്യൂ​ട്ടിം​ഗ് ക​മ്പ​നി ആ​രം​ഭി​ച്ചു. റ​ബ​ർ വ്യ​വ​സാ​യ-​വി​പ​ണ​ന​ങ്ങ​ളി​ൽ പ​രി​ജ്ഞാ​നം നേ​ടി​യ അ​ദ്ദേ​ഹം റ​ബ​ർ ഇ​ൻ​ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​കാം​ഗ​വും ദീ​ർ​ഘ​കാ​ലം പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ‘’റ​ബ​ർ ഇ​ന്ത്യ’’ മാ​സി​ക​യു​ടെ സ്ഥാ​പ​ക എ​ഡി​റ്റ​ർ, ക​മാ​നി റ​ബ​ർ റീ​ജ​ന​റേ​റ്റിം​ഗ് ക​മ്പ​നി ചെ​യ​ർ​മാ​ൻ, ഗു​ജ​റാ​ത്ത് റ​ബ​ർ റീ​ക്‌​ളെ​യിം ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ, റ​ബ​ർ​ബോ​ർ​ഡം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

ബ്രി​ട്ടീ​ഷ് ഗ​വ​ൺ​മെ​ന്‍റി​ൽ ഡി​എം​ഒ​യാ​യി​രു​ന്ന മു​ള​ന്തു​രു​ത്തി മൂ​ക്ക​ഞ്ചേ​രി​ൽപ​രേ​ത​നാ​യ ഡോ.​എം.​പി.​പീ​റ്റ​റി​ന്‍റെ മ​ക​ൾ പ​രേ​ത​യാ​യ ചി​ന്ന​മ്മ​യാ​ണു ഭാ​ര്യ. മ​ക്ക​ൾ: മാ​മ്മ​ൻ ഫി​ലി​പ് (ചെ​യ​ർ​മാ​ൻ, എം​എം റ​ബ​ർ ക​മ്പ​നി, ചെ​ന്നൈ), ഡോ.​പീ​റ്റ​ർ ഫി​ലി​പ് (മ​ല​യാ​ള​മ​നോ​ര​മ ഡ​യ​റ​ക്ട​ർ). മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ പു​ത്ത​ൻ​വീ​ട്ടി​ൽ, മീ​റ കു​ള​ങ്ങ​ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.