എൻ. ചന്ദ്രശേഖരൻ ടാറ്റാ ചെയർമാൻ
എൻ. ചന്ദ്രശേഖരൻ ടാറ്റാ ചെയർമാൻ
Thursday, January 12, 2017 3:32 PM IST
മും​​​ബൈ: ടാ​​​റ്റാ വ്യ​​​വ​​​സാ​​​യ ശൃം​​​ഖ​​​ല​​​യു​​​ടെ സാ​​​ര​​​ഥ്യം ഇ​​​നി എ​​​ൻ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്. ടാ​​​റ്റാ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സ് (ടി​​​സി​​​എ​​​സ്) ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം. ഫെ​​​ബ്രു​​​വ​​​രി 21-നു ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ ടാറ്റാ ഗ്രൂപ്പ് ചെയ ർമാ­നായി ചു​​​മ​​​ത​​​ല ഏ​​​ൽ​​​ക്കും.

ടാ​​​റ്റാ ഗ്രൂ​​​പ്പി​​​ന്‍റെ മാ​​​തൃ​​​ക​​​മ്പ​​​നി​​​യാ​​​യ ടാ​​​റ്റാ സ​​​ൺ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് യോ​​​ഗം ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്നാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. ഒ​​​ക്ടോ​​​ബ​​​ർ 24നു ​​​സൈ​​​റ​​​സ് മി​​​സ്ത്രി​​​യെ ടാ​​​റ്റാ​​​സ​​​ൺ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു നീ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു നാ​​​ലു മാ​​​സ​​​ത്തേ​​​ക്കു പ​​​ഴ​​​യ ചെ​​​യ​​​ർ​​​മാ​​​ൻ ര​​​ത്ത​​​ൻ ടാ​​​റ്റ​​​യെ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​നാ​​​ക്കി.

ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നു പ​​​ക​​​രം ആ​​​ർ. ഗോ​​​പി​​​നാ​​​ഥ​​​ൻ ടി​​​സി​​​എ​​​സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റും എംഡി​​​യു​​​മാ​​​കും. എ​​​ൻ.​​​ജി. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നെ ടി​​​സി​​​എ​​​സ് ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​റാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.