ഫാ. ടോമിന്‍റെ മോചനം :സിബിസിഐ ജനുവരി 21 പ്രാർഥനാദിനമായി ആചരിക്കും
ഫാ. ടോമിന്‍റെ മോചനം :സിബിസിഐ ജനുവരി 21   പ്രാർഥനാദിനമായി ആചരിക്കും
Saturday, January 14, 2017 3:07 PM IST
ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടുപോ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ സു​ര​ക്ഷി​ത​വും അ​ടി​യ​ന്ത​ര​വു​മാ​യ മോ​ച​ന​ത്തി​നാ​യി ജ​നു​വ​രി 21 ശ​നി​യാ​ഴ്ച പ്രാ​ർ​ഥ​നാ ദി​ന​മാ​യി ആ​ച​രി​ക്ക​ണ​മെ​ന്നു സി​ബി​സി​ഐ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ. ഫാ. ടോമിന്‍റെ കാര്യത്തി നായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ല്ലാ ബി​ഷ​പ്പ​മാ​രും ഇ​ട​വ​ക വി​കാ​രി​മാ​രും ആ​ത്മീ​യ നേ​താ​ക്ക​ളും ജനുവരി 21ന് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​ക​ണം. ജ​നു​വ​രി 21നു ​പ്രാ​ർ​ഥ​നാ ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ 22 ഞാ​യ​റാ​ഴ്ച പ്രാ​ർ​ഥ​നാ ദി​നം ആ​ച​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. വൈ​ദി​ക​ന്‍റെ മോ​ച​ന​ത്തി​നുവേ​ണ്ടി എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ മോ​ച​ന​ത്തി​നാ​യി ക​ഴി​ഞ്ഞ പ​ത്തു മാ​സ​മാ​യി എ​ല്ലാ​വ​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു. ഫാ. ​ടോ​മി​ന്‍റെ സു​ര​ക്ഷി​ത​വും വേ​ഗ​ത്തി​ലു​മു​ള്ള മോ​ച​ന​ത്തി​നാ​യി സി​ബി​സി​ഐ, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മാ​യും മ​ന്ത്രാ​ല​യ​വു​മാ​യും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. തെ​ക്ക​ൻ അ​റേ​ബ്യ​യി​ലെ വി​കാ​ർ അ​പ്പ​സ്തോ​ലി​ക് ആ​യ ബി​ഷ​പ് പോ​ൾ ഹി​ൻ​ഡ​റു​മാ​യും സി​ബി​സി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്.


ഫാ. ​ടോം ത​ന്‍റെ മോ​ച​ന​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യം പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ ഇ​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​വ​സ​രം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും സി​ബി​സി​ഐ അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.