ബേനി പ്രസാദ് വർമയുടെ മകൻ ബിജെപിയിലേക്ക്
Monday, January 23, 2017 2:11 PM IST
ല​​ക്നോ: സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യു​​ടെ സ​​മു​​ന്ന​​ത നേ​​താ​​വും മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യ ബേ​​നി പ്ര​​സാ​​ദ് വ​​ർ​​മ​​യു​​ടെ മ​​ക​​ൻ രാ​​കേ​​ഷ് വ​​ർ​​മ ബി​​ജെ​​പി​​യി​​ൽ ചേ​​രും. യു​​പി നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സീ​​റ്റ് നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട​​താ​​ണു കാ​​ര​​ണം. ശി​​വ് പാ​​ൽ യാ​​ദ​​വ് എ​​സ്പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്ന സ​​മ​​യ​​ത്ത് രാം​​ന​​ഗ​​ർ സീ​​റ്റ് രാ​​കേ​​ഷി​​നു വാ​​ഗ്‌​​ദാ​​നം ചെ​​യ്തി​​രു​​ന്ന​​താ​​ണ്.

അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് പാ​​ർ​​ട്ടി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​നാ​​യ​​തോ​​ടെ രാ​​കേ​​ഷി​​ന്‍റെ പേ​​രു വെ​​ട്ടി. അ​​ഖി​​ലേ​​ഷി​​ന്‍റെ ഉ​​റ്റ അ​​നു​​യാ​​യി ആ​​യ മ​​ന്ത്രി അ​​ര​​വി​​ന്ദ് സിം​​ഗ് ഗോ​​പെ​​യ്ക്കാ​​ണു രാം​​ന​​ഗ​​ർ സീ​​റ്റ് ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്. രാ​​കേ​​ഷി​​നു സീ​​റ്റ് ന​​ല്കാ​​ൻ ബി​​ജെ​​പി സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട്. അ​​തേ​​സ​​മ​​യം, ബേ​​നി പ്ര​​സാ​​ദ് വ​​ർ​​മ എ​​സ്പി​​യി​​ൽ തു​​ട​​രും. മു​​ലാ​​യ​​വു​​മാ​​യി അ​​ടു​​പ്പം സൂ​​ക്ഷി​​ക്കു​​ന്ന​​യാ​​ളാ​​ണു വ​​ർ​​മ. ബാ​​രാ​​ബ​​ങ്കി മേ​​ഖ​​ല​​യി​​ൽ ബേ​​നി പ്ര​​സാ​​ദ് വ​​ർ​​മ​​യ്ക്ക് നി​​ർ​​ണാ​​യ​​ക സ്വാ​​ധീ​​ന​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.