മുത്തലാഖ്: അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കുമെന്നു സുപ്രീം കോടതി
മുത്തലാഖ്: അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കുമെന്നു സുപ്രീം കോടതി
Thursday, February 16, 2017 2:53 PM IST
ന്യൂ​ഡ​ൽ​ഹി: മു​സ്ലീം സ​മു​ദാ​യ​ത്തി​ൽ വി​വാ​ഹ മോ​ച​ന​ത്തി​നു മു​ത്ത​ലാ​ഖ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രേ​യു​ള്ള ഹ​ർ​ജി​ക​ളി​ൽ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു സു​പ്രീം കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹ​ർ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റേതാ​ണ് ഈ ​ന​ട​പ​ടി.

പ്ര​ശ്നം വ​ള​രെ ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്നും അ​വ​യൊ​ന്നും മ​റ​ച്ചു​വെ​ക്ക​പ്പെ​ടേ​ണ്ട​ത​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​സ്റ്റീ​സു​മാ​രാ​യ എ​ൻ.​വി. ര​മ​ണ, ഡി.​വി. ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച്, അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കേ​ണ്ട പ്ര​ശ്ന​ങ്ങ​ളെ​ന്തെ​ല്ലാ​മെ​ന്നു മാ​ർ​ച്ച് 30നു ​തീ​രു​മാ​നി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

മു​ത്ത​ലാ​ഖ് ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഒ​രു കൂ​ട്ടം ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ​യും എ​ഴു​ത​പ്പെ​ട്ട നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​ന​ങ്ങ​ൾ മു​ത്ത​ലാ​ഖ് വി​ഷ​യ​ത്തി​ലു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ, പ്ര​ശ്ന​ങ്ങ​ൾ വി​ശാ​ല ബെ​ഞ്ച് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​ദ്യം മു​ത​ൽ ത​ന്നെ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ‌

എ​ന്നാ​ൽ, മു​സ്ലീം വ്യ​ക്തി​ഗ​ത നി​യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ കോ​ട​തി ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു മു​സ്ലീം വ്യ​ക്തി​ഗ​ത ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള വി​വി​ധ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ വാ​ദി​ച്ചി​രു​ന്ന​ത്.

ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ചി​രു​ന്ന മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ടി.​എ​സ്. ഠാ​ക്കൂ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നു മു​ന്പാ​കെ കേ​ന്ദ്ര സ​ർ​ക്കാ​ർ നാ​ലു പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി മു​ന്നോ​ട്ടു വ​ച്ചി​രു​ന്നു. വ്യ​ക്തി​ഗ​ത നി​യ​മ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​ണോ, മ​ത​പ​ര​മാ​യ സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​നാ അ​നു​ച്ഛേ​ദ​ങ്ങ​ൾ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ, തു​ല്യ​ത​യും ജീ​വി​തം സം​ര​ക്ഷി​ക്കു​ന്ന​തി​നും വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തി​നും അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​നാ വ​കു​പ്പു​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന​താ​ണോ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു പോ​ലെ മു​ത്ത​ലാ​ഖു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി പ​രി​ഗ​ണി​ക്കേ​ണ്ട പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ക്ഷി​ക​ളോ​ടു നി​ർ​ദേ​ശി​ച്ച മൂ​ന്നം​ഗ ബെ​ഞ്ച്, മാ​ർ​ച്ച് 30ന് ​ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.