ഗ്യാ​സ് ചോ​ർ​ന്നു തീ​പി​ടി​ച്ചു;വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു
Monday, February 27, 2017 1:02 PM IST
കോ​യ​ന്പ​ത്തൂ​ർ: ഗ്യാ​സ് ചോ​ർ​ന്നു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. ആ​ല​ന്തു​റൈ വെ​ള്ളി​മ​ലൈ​പ​ട്ട​ണം വെ​ങ്ക​ടേ​ഷി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി (45)യാ​ണ് മ​രി​ച്ച​ത്. ചാ​യ ഉ​ണ്ടാ​ക്കു​ന്ന​തി​നു ഗ്യാ​സ് ഓ​ണ്‍ ചെ​യ്ത് ലൈ​റ്റ​ർ ക​ത്തി​ക്കു​ന്ന​തി​നി​ടെ വീ​ടു​മു​ഴു​വ​ൻ ഗ്യാ​സ് പ​ട​ർ​ന്ന് തീ​യാ​ളു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ല​ക്ഷ്മി​ക്കു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. സ​മീ​പ​വാ​സി​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.