സൈ​നി​ക​ർ​ക്ക് മോ​ശം ഭ​ക്ഷ​ണ​മാ​ണെ​ന്നു പ​റ​ഞ്ഞ തേജ് ബഹാദൂർ യാദവ് പ്രധാനമന്ത്രിക്കെതിരേ
സൈ​നി​ക​ർ​ക്ക് മോ​ശം ഭ​ക്ഷ​ണ​മാ​ണെ​ന്നു പ​റ​ഞ്ഞ തേജ് ബഹാദൂർ യാദവ് പ്രധാനമന്ത്രിക്കെതിരേ
Monday, February 27, 2017 2:35 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന സൈ​നി​ക​ർ​ക്ക് മോ​ശം ഭ​ക്ഷ​ണ​മാ​ണു ന​ൽ​കു​ന്ന​തെ​ന്നു പ​റ​ഞ്ഞ ബി​എ​സ്എ​ഫ് ജ​വാ​ൻ തേ​ജ് ബ​ഹാ​ദൂ​ർ യാ​ദ​വ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രം​ഗ​ത്ത്. മോ​ശം ഭ​ക്ഷ​ണ​ത്തക്കു​റി​ച്ചു പ​രാ​തി പ​റ​ഞ്ഞ ത​നി​ക്ക് ഏ​ൽ​ക്കേ​ണ്ടി വ​ന്ന​ത് പീ​ഡ​ന​ങ്ങ​ളാ​ണ്. താ​ൻ പ​റ​ഞ്ഞ അ​ഴി​മ​തി​യി​ൽ ഒ​രു ന​ടപ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​വാ​ൻ, അ​ഴി​മ​തി തു​ട​ച്ചുനീ​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ഫ​ല​മി​താ​ണോ​യെ​ന്നും ചോ​ദി​ക്കു​ന്നു.

ഭ​ക്ഷ​ണ​ത്തക്കു​റി​ച്ചു​ള്ള പ​രാ​തി എ​ന്ന​തുപോ​ലെത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ​യും തേ​ജ് ബ​ഹാ​ദൂ​ർ ചോ​ദ്യ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. “ഞാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ടു ചോ​ദി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു, മോ​ശം ഭ​ക്ഷ​ണ​ത്തക്കു​റി​ച്ച് ഞാ​ൻ പ​റ​ഞ്ഞതു സ​ത്യ​മാ​യി​ട്ടും അ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ആ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ പ​ല പീ​ഡ​ന​ങ്ങ​ളും ഏൽ​ക്കേ​ണ്ടിവ​ന്നു. എ​ന്തു​കൊ​ണ്ടാ​ണി​തു സം​ഭ​വി​ക്കു​ന്ന​ത്? രാ​ജ്യ​ത്തെ അ​ഴി​മ​തി തു​ട​ച്ചുനീ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​യു​ന്നു. ത​ന്‍റെ മേ​ഖ​ല​യി​ലു​ള്ള അ​ഴി​മ​തി​യെക്കു​റി​ച്ചു താ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന്‍റെ ഫ​ല​മാ​ണോ ഇ​ത്?''- തേ​ജ് ബ​ഹാ​ദൂ​ർ ചോ​ദി​ക്കു​ന്നു.


അ​തി​ർ​ത്തി​യി​ലെ സൈ​നി​ക​ർ​ക്ക് മോ​ശം ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നു പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ തേ​ജ് ബ​ഹാ​ദൂ​ർ അ​റ​സ്റ്റി​ലാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ കോ​ട​തി​യെ സ​മീ​പി​ച്ച​ത് വ​ലി​യ വാ​ർ​ത്ത​യായി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ച ബി​എ​സ്എ​ഫും സ​ർ​ക്കാ​രും തേ​ജ് ബ​ഹാ​ദൂ​ർ തു​ട​ർ​ച്ച​യാ​യി അ​ച്ച​ട​ക്കം ലം​ഘി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ഇ​യാ​ളു​ടെ ഫേ​സ്ബു​ക്ക് സു​ഹൃ​ത്തു​ക്ക​ളി​ൽ കൂ​ടു​ത​ലും പാ​ക്കി​സ്ഥാ​നി​ക​ളാ​ണെ​ന്നും ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യും തേ​ജ് ബ​ഹാ​ദൂ​ർ ത​ന്‍റെ പു​തി​യ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. ജ​നു​വ​രി 10 നുത​ന്‍റെ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തു.അ​നു​വാ​ദ​മി​ല്ലാ​തെ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്: തേ​ജ് ബ​ഹാ​ദൂ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.