സഹാറ സെബിയിൽ പണം നിക്ഷേപിക്കണമെന്നു സുപ്രീംകോടതി
സഹാറ സെബിയിൽ പണം നിക്ഷേപിക്കണമെന്നു സുപ്രീംകോടതി
Tuesday, March 21, 2017 12:57 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ​​​​ഹാ​​​​റ ത​​​​ട്ടി​​​​പ്പു കേ​​​​സി​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച വി​​​​ധി​​​​യി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി മാ​​​​റ്റം​​​​വ​​​​രു​​​​ത്തി. ക​​​​ബ​​​​ളി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്കു ന​​​​ല്കേ​​​​ണ്ട പ​​​​ണം സെ​​​​ബി​​​​യി​​​​ൽ (സെ​​​​ക്യൂ​​​​രി​​​​റ്റി ആ​​​​ൻ​​​​ഡ് എ​​​​ക്സ്ചേ​​​​ഞ്ച് ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഇ​​​​ന്ത്യ) നി​​​​ക്ഷേ​​​​പി​​​​ച്ചാ​​​​ൽ​​​​മ​​​​തി​​​​യെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

സു​​​​പ്രീം​​​​കോ​​​​ട​​​​തി ര​​​​ജി​​​​സ്ട്രി​​​​യി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലെ ഉ​​​​ത്ത​​​​ര​​​​വ്. ജ​​​​സ്റ്റീ​​​​സ് ദീ​​​​പ​​​​ക് മി​​​​ശ്ര അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണു വി​​​​ധി. ഏ​​​​പ്രി​​​​ൽ 17നു ​​​​മു​​​​ന്പ് 5,100 കോ​​​​ടി രൂ​​​​പ നി​​​​ക്ഷേ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്. 20,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ന്നെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്. 15 ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ​​​​യോ​​​​ടെ നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ പ​​​​ണം തി​​​​രി​​​​കെ ന​​​​ല്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്. നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്കു ന​​​​ല്കാ​​​​നു​​​​ള്ള​​​​തി​​​​ൽ എ​​​​ൺ​​​​പ​​​​ത് ശ​​​​ത​​​​മാ​​​​ന​​​​വും ന​​​​ല്കി​​​​യ​​​​താ​​​​യി സ​​​​ഹാ​​​​റ ഗ്രൂ​​​​പ്പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്പോ​​​​ൾ 10,000 കോ​​​​ടി​​​​യി​​​​ൽ അ​​​​ധി​​​​കം ന​​​​ല്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു സെ​​​​ബി വാ​​​​ദി​​​​ക്കു​​​​ന്നു. 2014 മാ​​​​ർ​​​​ച്ച് നാ​​​​ല് മു​​​​ത​​​​ൽ സ​​​​ഹാ​​​​റ ഗ്രൂ​​​​പ്പ് ത​​​​ല​​​​വ​​​​ൻ സു​​​​ബ്ര​​​​ത റോ​​​​യ് തി​​​ഹാ​​​ർ ജ​​​​യി​​​​ലി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.