വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം: സുപ്രീംകോടതി വിശദീകരണം തേടി
വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം: സുപ്രീംകോടതി വിശദീകരണം തേടി
Friday, March 24, 2017 1:06 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മ​ം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ടു സു​പ്രീംകോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. അ​ടു​ത്തി​ടെ ന​ട​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ക്ര​മ​ക്കേ​ടു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്താ​നാ​വു​ന്ന സാ​ധ്യ​ത​ക​ളെക്കുറി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ത് ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ൽ. ശ​ർമ​യാ​ണ് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ കോ​ട​തി സി​ബി​ഐ​യോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നി​ലൂ​ടെ കൃ​ത്രി​മ​ത്വം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നു ഹ​ർ​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. നി​ല​വി​ലു​ള്ള​വ​യു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ വി​ദേ​ശ​ത്തു​ള്ള വി​ദ​ഗ്ധ​രെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം.


ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സോ​ഫ്റ്റ്‌വെയ​റു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം, വൈ​റ​സു​ക​ൾ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ ബാ​ധി​ക്കു​മോ, യ​ന്ത്രം ഹാ​ക്ക് ചെ​യ്യ​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടോ, ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്ന​തി​നാ​യി സോ​ഫ്്റ്റ്്‌വെയ​റു​ക​ൾ സ​ജ്ജ​മാ​ക്കാ​നാ​കു​മോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം.

വോ​ട്ടിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം പേ​പ്പ​ർ ര​സീ​തു​ക​ൾ ന​ൽ​കു​ക​യും അ​തു വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഭാ​ഗ​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ 2013ലെ ​ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി​യ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ കൃ​ത്രി​മ​ം ന​ട​ത്തു​ന്നെ​ന്നു ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ഇ​തേ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.