കണ്ണൂർ വിമാനത്താവളത്തിലേക്കു സർവീസ്: വിമാനക്കന്പനികളുമായി 27നു ചർച്ച
Tuesday, April 18, 2017 1:14 PM IST
ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി വി​വി​ധ വി​മാ​ന ക​ന്പ​നി​ക​ളു​മാ​യി കേ​ന്ദ്ര വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 27നു ​ച​ർ​ച്ച ന​ട​ത്തും. വ​ലി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​തി​നു​ള്ള വി​വി​ധ അ​നു​മ​തി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി അ​ശോ​ക് ഗ​ജ​പ​തി രാ​ജു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഉ​റ​പ്പ് ന​ൽ​കി.

27നു ​ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് ക​ന്പ​നി (കി​യാ​ൽ) പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ മു​ഖ്യ​മ​ന്ത്രി​യും പ​ങ്കെ​ടു​ക്കും. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഡി​ജി​സി​എ, എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി പ്ര​തി​നി​ധി​ക​ൾ അ​ടു​ത്താ​ഴ്ച കോ​ഴി​ക്കോ​ടെ​ത്തു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു.


ബി​സി​എ​എ​സ്, എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി, സി​ഐ​എ​സ്എ​ഫ്, ക​സ്റ്റം​സ്, എ​മി​ഗ്രേ​ഷ​ൻ എ​ന്നി​വ​യി​ൽ​നി​ന്നു ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ചെ​യ്തു. ശ​ബ​രി​മ​ല​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​നു സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യാ​ൽ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞ​താ​യി മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.