ഹിമാചലിൽ ബസ് നദിയിലേക്കു മറിഞ്ഞ് 45 പേർ മരിച്ചു
Wednesday, April 19, 2017 12:51 PM IST
ഷിം​​​​​ല: ഹി​​​​​മാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ സ്വ​​​​​കാ​​​​​ര്യ​​​​​ബ​​​​​സ് ടോ​​​​ൺ​​​​സ് ന​​​​​ദി​​​​​യി​​​​​ലേ​​​​​ക്കു മ​​​​​റി​​​​​ഞ്ഞ് 45 പേ​​​​​ർ മ​​​​​രി​​​​​ച്ചു. സിം​​​​​ല ജി​​​​​ല്ല​​​​​യി​​​​​ലെ നേ​​​​​ർ​​​​​വ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലാ​​​​​ണ് സം​​​​​ഭ​​​​​വം. ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ലെ വി​​​​​കാ​​​​​സ്ന​​​​​ഗ​​​​​റി​​​​​ൽ​​​​​നി​​​​​ന്നു ഡെ​​റാ​​ഡൂ​​ൺ ജി​​ല്ല​​യി​​ലെ ടി​​യൂ​​ണി​​യി​​​​​ലേ​​​​​ക്കു പോ​​​​​യ ബ​​​​​സാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​ത്. മ​​രി​​ച്ച​​വ​​രി​​ൽ 10 സ്ത്രീ​​ക​​ളും മൂ​​ന്നു കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ം.


ബ​​​​​സി​​​​​ൽ 56 യാ​​​​​ത്ര​​​​​ക്കാ​​​​​രാ​​​​​ണു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. 45 മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി സിം​​​​​ല എ​​​​​സ്പി ഡി.​​​​​ഡ​​​​​ബ്ല്യു. നേ​​​​​ഗി പ​​​​​റ​​​​​ഞ്ഞു. സി​​​​​ർ​​​​​മൗ​​​​​ർ, സിം​​​​​ല ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള പോ​​​​​ലീ​​​​​സ്, മെ​​​​​ഡി​​​​​ക്ക​​​​​ൽ സം​​​​​ഘ​​​​​ങ്ങ​​​​​ൾ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ല്കി.