കുൽഭൂഷൻ ജാദവ്: അപ്പീൽ നല്കാൻ വിശദാംശം തേടി
Thursday, April 20, 2017 1:18 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ക് പ​​​​ട്ടാ​​​​ള​​​​ക്കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ച മു​​​ൻ നാ​​​വി​​​ക​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൻ ജാ​​​​ദ​​​​വി​​​​ന്‍റെ കേ​​​​സി​​​​ൽ അ​​​​പ്പീ​​​​ൽ ന​​​​ല്കാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം പാ​​​​ക്കി​​​​സ്ഥാ​​​​നോ​​​​ട് വി​​​​ശ​​​​ദാം​​​​ശം തേ​​​​ടി.

ജാ​​​​ദ​​​​വി​​​​ന് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നെ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്ത്യ പ​​​തി​​​ന​​​ഞ്ചാം വ​​​​ട്ട​​​​വും പാ​​​​ക്കി​​​​സ്ഥാ​​​​നോ​​​ടാ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വ​​​​ക്താ​​​​വ് ഗോ​​​​പാ​​​​ൽ ബാ​​​​ഗ്‌​​‌ലെ പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​വ​​​​ശ്യം പാ​​​​ക്കി​​​​സ്ഥാ​​​​ൻ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. ജാ​​​​ദ​​​​വി​​​​ന് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നെ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കേ​​​​സി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശം ന​​​​ല്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ജാ​​​​ദ​​​​വി​​​​ന്‍റെ നി​​​​ല​​​​വി​​​​ലെ അ​​​​വ​​​​സ്ഥ​​​​യെ​​​​ന്താ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ല്ലെ​​​​ന്നും ബാ​​​​ഗ്‌ലെ പ​​​​റ​​​​ഞ്ഞു. അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നെ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പാ​​​​ക് ഡെ​​​​പ്യൂ​​​​ട്ടി ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​റെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.