മൂ​ന്നാ​റിൽ അ​പ​ക​ടാ​വ​സ്ഥ​യെന്നു കേന്ദ്ര റിപ്പോർട്ട്
മൂ​ന്നാ​റിൽ അ​പ​ക​ടാ​വ​സ്ഥ​യെന്നു കേന്ദ്ര റിപ്പോർട്ട്
Thursday, April 20, 2017 1:18 PM IST
ന്യൂ​ഡ​ൽ​ഹി: മൂ​ന്നാ​റി​ൽ വ​ലി​യ അ​പ​ക​ടാ​വ​സ്ഥ​യാ​ണു നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ റി​പ്പോ​ർ​ട്ട്. കൈ​യേ​റ്റ വി​ഷ​യം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി മൂ​ന്നാ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ കേ​ന്ദ്ര ഭ​ക്ഷ്യ സ​ഹ​മ​ന്ത്രി സി.​ആ​ർ. ചൗ​ധ​രി​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നും റി​പ്പോ​ർ​ട്ട് കൈ​മാ​റി. മൂ​ന്നാ​റി​ലെ കെ​ട്ടി​ട​ങ്ങ​ൾ മി​ക്ക​വ​യും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. എ​ന്തെ​ങ്കി​ലും അ​പ​ക​ട​മു​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സാ​ധ്യ​മാ​വി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മ്മി​ച്ച​വ​യാ​ണ് മി​ക്ക കെ​ട്ടി​ട​ങ്ങ​ളും. പെ​ട്ടെ​ന്നു താ​ണു പോ​കു​ന്ന മ​ണ്ണാ​ണ് മൂ​ന്നാ​റി​ലു​ള്ള​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​തി​നു സ​മാ​ന​മാ​യ സ്ഥി​തി​യ​ല്ലെ​ങ്കി​ലും കെ​ട്ടി​ട​ങ്ങ​ൾ പ​ല​തും ഇ​ടി​ഞ്ഞു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​ടു​ങ്ങി​യ വ​ഴി​ക​ളാ​ണ് മൂ​ന്നാ​റി​ലേ​ക്കു​ള്ള​ത് എ​ന്ന​തി​നാ​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നു സാ​ധ്യ​ത കു​റ​വാ​ണെ​ന്നും ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ത്ത​ിപ്പെ​ടാ​നാ​വാ​ത്ത സ്ഥി​തി​യു​ണ്ടാ​കു​മെ​ന്നും ചൗ​ധ​രി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


മൂ​ന്നാ​റി​ലെ കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ​രി​സ്ഥി​തി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ഘ​ട​കം ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യെ സ​ർ​ക്കാ​ർ മൂ​ന്നാ​റി​ലേ​ക്ക് അ​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.