ചിലവന്നൂർ ഫ്ലാറ്റിന് കൈവശാവകാശ രേഖ നൽകണമെന്ന് ഡിഎൽഎഫ് സുപ്രീംകോടതിയിൽ
ചിലവന്നൂർ ഫ്ലാറ്റിന് കൈവശാവകാശ രേഖ നൽകണമെന്ന് ഡിഎൽഎഫ്  സുപ്രീംകോടതിയിൽ
Friday, April 21, 2017 12:32 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി ചി​ല​വ​ന്നൂ​രി​ലു​ള്ള ഫ്ളാ​റ്റി​ന് കൈ​വ​ശാ​വ​കാ​ശ രേ​ഖ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ഡി​എ​ൽ​എ​ഫ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​തി​നാ​യി ഒ​രു കോ​ടി രൂ​പ കെ​ട്ടി​വ​യ്ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഡി​എ​ൽ​എ​ഫ് വ്യ​ക്ത​മാ​ക്കി. കാ​യ​ൽ കൈ​യേ​റി നി​ർ​മി​ച്ച​താ​ണെ​ങ്കി​ലും ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കേ​ണ്ടെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി ന​ൽ​കി​യ അ​പ്പീ​ലു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡി​എ​ൽ​എ​ഫ് പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​ൽ നാ​ലാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ ജ​സ്റ്റീ​സ് പി.​സി. ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സ​ർ​ക്കാ​രി​നു നോ​ട്ടീ​സ​യ​ച്ചു.

കാ​യ​ൽ കൈ​യേ​റി​യാ​ണ് നി​ർ​മി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യ ചി​ല​വ​ന്നൂ​രി​ലെ ഫ്ളാ​റ്റ് പൊ​ളി​ച്ചു നീ​ക്കാ​ൻ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പൊ​ളി​ക്കു​ന്ന​തു റ​ദ്ദാ​ക്കി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്, ഒ​രു കോ​ടി പി​ഴ ഈ​ടാ​ക്കി നി​യ​മാ​നു​സൃ​ത​മാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്. കാ​യ​ൽ കൈ​യേ​റി​യാ​ണ് ഫ്ളാ​റ്റ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന സാ​റ്റ​ലൈ​റ്റ് ഭൂ​പ​ടം തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി നേ​ര​ത്തെ സു​പ്രീം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. തീ​ര​ദേ​ശ പ​രി​പാ​ല​ന ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു നി​ർ​മി​ച്ചി​രി​ക്കു​ന്ന ഫ്ളാ​റ്റി​നു പി​ഴ ഈ​ടാ​ക്കി നി​യ​മാ​നു​സൃ​ത​മാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത് സു​പ്രീംകോ​ട​തി​യു​ടെ പ​ല വി​ധി​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്നും അ​ഥോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.