കുഞ്ഞാലിക്കുട്ടി സോണിയയെയും രാഹുലിനെയും സന്ദർശിച്ചു
കുഞ്ഞാലിക്കുട്ടി സോണിയയെയും രാഹുലിനെയും സന്ദർശിച്ചു
Wednesday, April 26, 2017 12:33 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​പ്പു​റം ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച മു​സ്ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​മാ​യും ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍ഗ്ര​സും സോ​ണി​യ​യും രാ​ഹു​ലും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും ന​ൽ​കി​യ പി​ന്തു​ണ​യ്ക്കു ന​ന്ദി അ​റി​യി​ക്കു​ന്ന​തി​നാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്നു വ്യ​ക്ത​മാ​ക്കി​യ കു​ഞ്ഞാ​ലി​ക്കു​ട്ടി, നി​ല​വി​ലു​ള്ള രാഷ്‌ട്രീ​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത​താ​യും അ​റി​യി​ച്ചു. യു​പി​എ​യു​ടെ ന​യ​ങ്ങ​ളോ​ട് യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​കയെന്ന​തി​നാ​ണ് മു​സ്‌ലിം ലീ​ഗ് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​ത്.


മ​ല​പ്പു​റം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സൂ​ചി​പ്പി​ക്കു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ ന​യ​ങ്ങ​ൾ​ക്ക് വേ​രോ​ട്ടം ലഭിക്കില്ലെന്നാണ്. ദേശീയ രാഷ്‌ട്രീയത്തിൽ ബി ജെപിക്കെതിരേ നിൽക്കാൻ കോൺഗ്രസ് മുന്നിൽ നില്ക്ക ണം. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, സി​പി​എം അ​ട​ക്ക​മു​ള്ള ഇ​ട​തു പാ​ർ​ട്ടി​ക​ളു​മാ​യി കൈ​കോ​ർ​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​നു അ​തു ആ​ദ്യം യു​പി​എ​യാ​ണ് ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എം​പി​മാ​രാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും പി.​വി. അ​ബ്ദു​ൾ വ​ഹാ​ബും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.