ഭീകരാക്രമണം: ശാശ്വത പരിഹാരം കാണണമെന്ന് കോൺഗ്രസ്
Thursday, April 27, 2017 12:38 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കും ക്യാ​​​ന്പു​​​ക​​​ൾ​​​ക്കും​​​നേ​​​രെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഉ​​​ണ്ടാ​​​കു​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തി​​​ന് താ​​​ത്കാ​​​ലി​​​ക പ​​​രി​​​ഹാ​​​ര​​​മ​​​ല്ല, ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം​​​ത​​​ന്നെ കാ​​​ണ​​​ണമെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി​​​യും ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

തു​​​ട​​​ർ​​​ച്ച​​​യാ​​​യി ന​​​ട​​​ക്കു​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ രാ​​​ജ്യം പൊ​​​റു​​​തി​​​മു​​​ട്ടി​​​യെ​​​ന്ന് സോ​​​ണി​​​യ പ​​​റ​​​ഞ്ഞു. കു​​​പ്‌​​​വാ​​​ര​​​യി​​​ലെ സൈ​​​നി​​​ക ക്യാ​​​ന്പി​​​നു​​​നേ​​​രെ ഉ​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. 2014നു​​​ശേ​​​ഷം ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ 198 ജ​​​വാ​​​ന്മാ​​​ർ വീ​​​ര​​​ച​​​ര​​​മ​​​മ​​​ട​​​ഞ്ഞു. 2017ൽ ​​​ന​​​ക്സ​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ 72 സൈ​​​നി​​​ക​​​ർ മ​​​രി​​​ച്ചു- രാ​​​ഹു​​​ൽ ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.