ടൈംസ് നൗ ചാനലിന്‍റെ രേഖ അടിച്ചുമാറ്റി: അർണബ് ഗോസ്വാമിക്കെതിരേ മോഷണക്കേസ്
Wednesday, May 17, 2017 11:42 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ വാ​ർ​ത്ത അ​വ​താ​ര​ക​ൻ അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ വ​ഞ്ച​ന​യ്ക്കും മോ​ഷ​ണ​ക്കു​റ്റ​ത്തി​നും കേ​സ്. അ​ർ​ണാ​ബ് ചു​മ​ത​ല വ​ഹി​ക്കു​ന്ന റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ ആ​ഘോ​ഷ വ​ര​വി​നാ​യി പു​റ​ത്തു വി​ട്ട ഓ​ഡി​യോ ടേ​പ്പു​ക​ൾ ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ൽ ഉ​ള്ള​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ടൈം​സ് നൗ ​കേ​സ് കൊ​ടു​ത്തു. അ​ർ​ണ​ബി​നും റി​പ്പ​ബ്ളി​ക് ടി​വി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക പ്രേ​മ ശ്രീ​ദേ​വി​ക്കു​മെ​തി​രേ​യാ​ണ് ടൈംസിന്‍റെ ഉടമസ്ഥരായ ബെ​ന്ന​റ്റ് കോ​ൾ​മാ​ൻ ആ​ൻ​ഡ് കോ ലി​മി​റ്റ​ഡ് (ബി​സി​സി​എ​ൽ) പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​ർ നേ​ര​ത്തെ ടൈം​സ് നൗ​വി​ലാ​യി​രു​ന്നു.

ടൈം​സ് നൗ ​ചാ​ന​ലി​ന്‍റെ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫാ​യി​രു​ന്ന അ​ർ​ണ​ബ് സ്വ​ന്തം ചാ​ന​ലാ​യ റി​പ്പ​ബ്ലി​ക് ടി​വി​യു​മാ​യി അ​ടു​ത്ത​യി​ടെ​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ചാ​ന​ൽ പ്ര​ക്ഷേ​പ​ണം തു​ട​ങ്ങി​യ മേ​യ് ആ​റി​ന് വ​ലി​യ വെ​ളി​പ്പെ​ടു​ത്ത​ൽ എ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നും തൊ​ട്ട​ടു​ത്ത ദി​വ​സം ശ​ശി ത​രൂ​രി​നും എ​തി​രാ​യ വാ​ർ​ത്ത​ക​ൾ പു​റ​ത്തു വി​ട്ടി​രു​ന്നു. ജ​യി​ലി​ൽ ക​ഴി​യു​ന്ന ക്രി​മി​ന​ൽ നേ​താ​വ് ഷ​ഹാ​ബു​ദീ​നും ലാ​ലു​വും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് ആ​ദ്യ ദി​വ​സം പു​റ​ത്തു വി​ട്ട​ത്. തു​ട​ർ​ന്ന് മേ​യ് എ​ട്ടി​നാ​ണ് പ്രേ​മ ശ്രീ​ദേ​വി​യും ശ​ശി ത​രൂ​രി​ന്‍റെ മ​രി​ച്ചു പോ​യ ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​റു​മാ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു വി​ട്ട​ത്.


എ​ന്നാ​ൽ, ഈ ​ര​ണ്ടു ഓ​ഡി​യോ ടേ​പ്പു​ക​ളും അ​ർ​ണ​ബും പ്രേ​മ​യും ടൈം​സ് നൗ ​ചാ​ന​ലി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ല​ത്തു സം​ഘ​ടി​പ്പി​ച്ച​വ​യാ​ണെ​ന്നാ​ണ് ടൈം​സ് നൗ ​പ​റ​യു​ന്ന​ത്. ഇ​വ​ർ ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ൽ ടേ​പ്പു​ക​ൾ ത​ങ്ങ​ളു​ടെ കീ​ഴി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്ത് അ​ർ​ണ​ബും പ്രേമയും റി​ക്കാ​ർ​ഡ് ചെ​യ്ത​വ​യാ​ണെ​ന്നു തെ​ളി​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ ബി​സി​സി​എ​ൽ ക്രി​മി​ന​ൽ കു​റ്റ​ത്തി​ന് മും​ബൈ ആ​സാ​ദ് മൈ​താ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മാ​ത്ര​മ​ല്ല, ഈ ​ടേ​പ്പു​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ത​ങ്ങ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​താ​ണെ​ന്ന് അ​ർ​ണ​ബും പ്രേ​മ​യും സ​മ്മ​തി​ച്ചി​ട്ടു​മു​ണ്ട്. ഇരുവരും ബോ​ധ​പൂ​ർ​വും ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള തെ​ളി​വു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ടൈം​സ് നൗ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.