ബംഗാളിൽ തൃണമൂലിനു വൻനേട്ടം; ബിജെപിക്കു വെറും മൂന്നു വാർഡ് മാത്രം
Wednesday, May 17, 2017 12:22 PM IST
കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ ഏ​​ഴു മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലേ​​ക്കു ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് നാ​​ലി​​ട​​ത്തു വി​​ജ​​യി​​ച്ചു. ഗൂ​​ർ​​ഖ ജ​​ന​​മു​​ക്തി മോ​​ർ​​ച്ച(​​ജി​​ജെ​​എം) മൂ​​ന്നി​​ട​​ത്തു വി​​ജ​​യി​​ച്ചു. വ​​ൻ അ​​വ​​കാ​​ശ​​വാ​​ദ​​വു​​മാ​​യി മ​​ത്സ​​രി​​ച്ച ബി​​ജെ​​പി​​ക്ക് കേ​​വ​​ലം മൂ​​ന്നു വാ​​ർ​​ഡു​​ക​​ൾ മാ​​ത്ര​​മാ​​ണു വി​​ജ​​യി​​ക്കാ​​നാ​​യ​​ത്. കോ​​ൺ​​ഗ്ര​​സും ഇ​​ട​​തു​​മു​​ന്ന​​ണി​​യും കൂ​​ടി ആ​​റു സീ​​റ്റു​​ക​​ളേ വി​​ജ​​യി​​ച്ചുള്ളൂ. ഡാ​​ർ​​ജി​​ലിം​​ഗ് മേ​​ഖ​​ല​​യി​​ലെ മി​​രി​​ക് മു​​നി​​സി​​പ്പാ​​ലി​​റ്റി തൃ​​ണ​​മൂ​​ൽ ജി​​ജെ​​എ​​മ്മി​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്തു.

ഡോം​​ക​​ൽ, റാ​​യ്ഗ​​ഞ്ച്, പു​​ജാ​​ലി എ​​ന്നി​​വ​​യാ​​ണു തൃ​​ണ​​മൂ​​ൽ വി​​ജ​​യി​​ച്ച മ​​റ്റു മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ൾ. ഡാ​​ർ​​ജി​​ലിം​​ഗ്, കു​​ർ​​സി​​യോം​​ഗ്, ക​​ലിം​​പോം​​ഗ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഗൂ​​ർ​​ഖ ജ​​ന​​മു​​ക്തി മോ​​ർ​​ച്ച ക​​രു​​ത്തു നി​​ല​​നി​​ർ​​ത്തി.

ഡോം​​ക​​ലി​​ൽ 21 വാ​​ർ​​ഡു​​ക​​ളി​​ൽ 18 എ​​ണ്ണം തൃ​​ണ​​മൂ​​ൽ നേ​​ടി. കോ​​ൺ​​ഗ്ര​​സ് ര​​ണ്ടും സി​​പി​​എം ഒ​​ന്നും സീ​​റ്റു​​ക​​ളി​​ൽ വി​​ജ​​യി​​ച്ചു. കോ​​ൺ​​ഗ്ര​​സി​​ന്‍റെ​​യും സി​​പി​​എ​​മ്മി​​ന്‍റെ​​യും ശ​​ക്തി​​കേ​​ന്ദ്ര​​മാ​​യി​​രു​​ന്നു ഡോം​​ക​​ൽ. റാ​​യ്ഗ​​ഞ്ചി​​ൽ ബി​​ജെ​​പി ഒ​​രു സീ​​റ്റും പു​​ജാ​​ലി​​യി​​ൽ ര​​ണ്ടു സീ​​റ്റും നേ​​ടി. പ​​ത്തു വ​​ർ​​ഷ​​മാ​​യി ജി​​ജെ​​എ​​മ്മി​​ന്‍റെ കൈ​​വ​​ശ​​മാ​​യി​​രു​​ന്ന മി​​രി​​ക് മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ൽ‌ ആ​​കെ​​യു​​ള്ള ഒ​​ന്പ​​തു സീ​​റ്റു​​ക​​ളി​​ൽ ആ​​റെ​​ണ്ണം തൃ​​ണ​​മൂ​​ൽ നേ​​ടി. അ​​തേ​​സ​​മ​​യം, ഡാ​​ർ​​ജി​​ലിം​​ഗ് മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ൽ‌ ഗൂ​​ർ​​ഖ ജ​​ന​​മു​​ക്തി മോ​​ർ​​ച്ച 32ൽ 31 ​​സീ​​റ്റ് നേ​​ടി മേ​​ധാ​​വി​​ത്വം നി​​ല​​നി​​ർ​​ത്തി.


സിപിഎം, കോൺ. അംഗങ്ങൾ കൂറുമാറി

കോ​​ൽ​​ക്ക​​ത്ത: ഡോം​​ക​​ൽ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലേ​​ക്കു വി​​ജ​​യി​​ച്ച സി​​പി​​എം, കോ​​ൺ​​ഗ്ര​​സ് കൗ​​ൺ​​സി​​ല​​ർ​​മാ​​ർ മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. ഡോം​​ക​​ലി​​ൽ തൃ​​ണ​​മൂ​​ലി​​ന്‍റെ 18ഉം ​​കോ​​ൺ​​ഗ്ര​​സി​​ന്‍റെ ര​​ണ്ടും സി​​പി​​എ​​മ്മി​​ന്‍റെ ഒ​​ന്നും അം​​ഗ​​ങ്ങ​​ളാ​​ണു വി​​ജ​​യി​​ച്ച​​ത്. ര​​ണ്ടു പേ​​ർ​​കൂ​​ടി ചേ​​ർ​​ന്ന​​തോ​​ടെ തൃ​​ണ​​മൂ​​ലി​​ന്‍റെ അം​​ഗ​​സം​​ഖ്യ 20 ആ​​യി.
പ്ര​​തി​​പ​​ക്ഷ​​ത്ത് ഇ​​നി കോ​​ൺ​​ഗ്ര​​സി​​ലെ ഒ​​രം​​ഗം മാ​​ത്ര​​മാ​​ണു​​ള്ള​​ത്.