വി​ജ​യ് മ​ല്യ​യു​ടെ 100 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഫാം ​ക​ണ്ടു​കെ​ട്ടി
വി​ജ​യ് മ​ല്യ​യു​ടെ 100 കോ​ടി രൂ​പ  വി​ല​മ​തി​ക്കു​ന്ന  ഫാം ​ക​ണ്ടു​കെ​ട്ടി
Thursday, May 18, 2017 12:28 PM IST
ന്യൂ​​ഡ​​ൽ​​ഹി: വി​​വാ​​ദ മ​​ദ്യ​​വ്യ​​വ​​സാ​​യി വി​​ജ​​യ് മ​​ല്യ​​യു​​ടെ 100 കോ​​ടി രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന ക​​ട​​ൽ​​ത്തീ​​ര ഫാം ​​ഹൗ​​സ് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ‍​യ​​റ​​ക്ട​​റേ​​റ്റ് (ഇ​​ഡി) ക​​ണ്ടു​​കെ​​ട്ടി. മ​​ഹാ​​രാ​ഷ്‌​ട്ര​യി​ലെ റാ​​യ്ഗ​​ഡ് ജി​​ല്ല​​യി​​ലെ അ​​ലി​​ബാ​​ഗി​​ലു​​ള്ള ഫാം ​​ഹൗ​​സാ​​ണു ക​​ണ്ടു​​കെ​​ട്ടി​​യ​​ത്.

പതിനേഴ് ഏ​​ക്ക​​ർ വി​​സ്തൃ​​തി​​യു​​ള്ള ഫാം ​​ഹൗ​​സാ​​ണി​​ത്. ക​​ള്ള​​പ്പ​​ണം വെ​ളു​​പ്പി​​ക്ക​​ൽ നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​ര​​മാ​​ണ് ന​​ട​​പ​​ടി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം സെ​​പ്റ്റം​​ബ​​റി​​ൽ ഈ ​​വ​​സ്തു ഇ​​ഡി താ​ത്കാ​ലി​​ക​​മാ​​യി ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു. മ​​ല്യ നി​​യ​​ന്ത്രി​​ക്കു​​ന്ന മാ​​ന്ദ്വ ഫാം ​​പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​ണു ഫാം ​​ഹൗ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.