ഹരീഷ് സാൽവേ: പീയാനോ വായിക്കുന്ന പ്രകൃതിസ്നേഹി
Thursday, May 18, 2017 12:28 PM IST
ഇ​​​ന്ത്യ​​​യു​​​ടെ കേ​​​സ് രാ​​​ജ്യാ​​​ന്ത​​​ര കോ​​​ട​​​തി മു​​​ന്പാ​​​കെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഹ​​​രീ​​​ഷ് സാ​​​ൽ​​​വേ​​​ക്ക് എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ന​​​ന്ദി:- കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാദ​​​വ് കേ​​​സി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര കോ​​​ട​​​തി വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ് ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ച വാ​​​ക്കു​​​ക​​​ളാ​​​ണി​​​ത്. പാ​​​ക്കി​​​സ്ഥാ​​​നു തി​​​രി​​​ച്ച​​​ടി ന​​​ല്കി​​​യ കേ​​​സി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ വാ​​​ദ​​​ങ്ങ​​​ൾ അ​​​ക്ക​​​മി​​​ട്ട് നി​​​ര​​​ത്തി​​​യ ഹ​​​രീ​​​ഷ് സാ​​​ൽ​​​വേ എ​​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​നു​​​ള്ള പ്ര​​​ശം​​​സാ​​​പ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ആ ​​​ട്വീ​​​റ്റ്.

ഒ​​​രു ത​​​വ​​​ണ കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് വാ​​​ദി​​​ക്കാ​​​ൻ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​ന് പ​​​ത്ത് മു​​​ത​​​ൽ 20 ല​​​ക്ഷം ​വ​​​രെ ഫീ​​​സ് വാ​​​ങ്ങു​​​ന്ന സാ​​​ൽ​​വേ, കു​​​ൽ​​​ഭൂ​​​ഷ​​​ൺ കേ​​​സി​​​ൽ കൈ​​​പ്പ​​​റ്റി​​​യ പ്ര​​​തി​​​ഫ​​​ലം ഒ​​​രു രൂ​​​പ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു എ​​​ന്ന​​​തും മ​​​റ്റൊ​​​രു വ​​​സ്തു​​​ത. ഏ​​​റ്റ​​​വും അ​​​ധി​​​കം പ്ര​​​തി​​​ഫ​​​ലം വാ​​​ങ്ങു​​​ന്ന ഇ​​​ന്ത്യ​​​ൻ അ​​ഭി​​ഭാ​​ഷ​​ക നി​​​ര​​​യി​​​ലെ പ്ര​​​ധാ​​​നി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. പീ​​​യാ​​​നോ വാ​​​യി​​​ക്കാ​​​ൻ ഏ​​​റെ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന പ്ര​​​കൃ​​​തി​​സ്നേ​​​ഹി​​​യാ​​​യ വ​​​ക്കീ​​​ൽ എ​​​ന്നാ​​​ണ് സാ​​​ൽ​​വേ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് പ​​​ദ​​​ത്തി​​​ൽ​​​നി​​​ന്നു വ​​​ക്കീ​​​ൽ കോ​​​ട്ടി​​​ലേ​​​ക്ക് മാറിയ യാളാണ് ഈ ​​​അ​​​റു​​​പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​ര​​​ൻ.


ആ​​​പ്പി​​​ൾ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഏ​​​റെ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന സാ​​​ൽ​​​വേ, ടാ​​​ക്സ് നി​​​യ​​​മ​​​ത്തി​​​ൽ പ്ര​​​ഗ​​​ല്ഭ​​​നാ​​​ണ്, ഒ​​​പ്പം ക്രി​​​മി​​​ന​​ൽ, ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തെ അ​​​തി​​​കാ​​​യ​​​ന്മാ​​​രാ​​​യ മു​​​കേ​​​ഷ് അം​​​ബാ​​​നി, ര​​​ത്ത​​​ൻ ടാ​​​റ്റ, സു​​​നി​​​ൽ മി​​​ത്ത​​​ൽ, രാ​​​ഷ്‌‌​​​ട്രീ​​​യ രം​​​ഗ​​​ത്തെ മു​​​ലാ​​​യം സിം​​​ഗ് യാ​​​ദ​​​വ്, പ്ര​​​കാ​​​ശ് സിം​​​ഗ് ബാ​​​ദ​​​ൽ, ബോ​​​ളി​​​വു​​​ഡ് താ​​​രം സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ, ഐ​​​പി​​​എ​​​ൽ ക്രി​​​ക്ക​​​റ്റ് സ്ഥാ​​​പ​​​ക​​​ൻ ല​​​ളി​​​ത് മോ​​​ദി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സാ​​​ൽവേ​​​യു​​​ടെ ക​​​ക്ഷി​​​ക​​​ളാ​​​യി​​​രു​​​ന്നു എ​​​ന്ന​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്രാ​​​ഗ​​​ല്ഭ്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്നു. നാ​​​ൽ​​​പ്പ​​​ത്തി​​​മൂ​​​ന്നാം വ​​​യ​​​സി​​​ൽ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ലാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട സാ​​​ൽ​​​വേ 2002 ഗു​​​ജ​​​റാ​​​ത്ത് ക​​ലാ​​പ കേ​​​സ്, ഡ​​​ൽ​​​ഹി അ​​​ന്ത​​​രീ​​​ക്ഷമ​​​ലി​​​നീ​​​ക​​​ര​​​ണ കേ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ അ​​​മി​​​ക​​​സ് ക്യൂ​​​റി​​​യാ​​​യി​​​രു​​​ന്നു. രാ​​​ഷ്‌​​​ട്രീ​​​യ-​​​വ​​​ക്കീ​​​ൽ കു​​​ടും​​​ബ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഈ ​​​ഡ​​​ൽ​​​ഹി​​​ക്കാ​​​ര​​​ന്‍റെ വ​​​ര​​​വ്. പി​​​താ​​​വ് മുൻമന്ത്രി എ​​​ൻ.​​​കെ.​​​പി. സാ​​​ൽ​​വേ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വാ​​​യി​​​രു​​​ന്നു. അ​​​മ്മ അം​​​ബ്രി​​​തി ഡോ​​​ക്ട​​​റും. സാ​​​ൽ​​​വേ​​​യു​​​ടെ മു​​​ത്ത​​​ച്ഛ​​​ൻ പ്ര​​​മു​​​ഖ ക്രി​​​മി​​​ന​​​ൽ വ​​​ക്കീ​​​ലും.