കശാപ്പ് നിരോധനം: ബംഗാളിൽ നടപ്പാക്കില്ലെന്ന് മമത
കശാപ്പ് നിരോധനം:  ബംഗാളിൽ നടപ്പാക്കില്ലെന്ന്  മമത
Monday, May 29, 2017 12:42 PM IST
ന്യൂ​​ഡ​​ൽ​​ഹി: ക​​ശാ​​പ്പി​​നാ​​യി ക​​ന്നു​​കാ​​ലി​​ക​​ളെ ച​​ന്ത​​യി​​ൽ വി​​ൽ​​ക്കു​​ന്ന​​തും വാ​​ങ്ങു​​ന്ന​​തും നി​​രോ​​ധി​​ച്ച കേ​​ന്ദ്രസ​​ർ​​ക്കാ​​ർ ഉത്തരവ് പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ ന​​ട​​പ്പാ​​ക്കി​​ല്ലെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി. കേ​​ന്ദ്രസ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി ജ​​നാ​​ധി​​പ​​ത്യ​​വി​​രു​​ദ്ധ​​വും ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​വു​​മാ​​ണെ​​ന്നും ഇ​​തി​​നെ നി​​യ​​മ​​പ​​ര​​മാ​​യി നേ​​രി​​ടു​​മെ​​ന്നും മ​​മ​​ത പ​​റ​​ഞ്ഞു.

സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ അ​​ധി​​കാ​​രം ക​​വ​​ർ​​ന്നെ​​ടു​​ക്കാ​​നു​​ള്ള ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ശ്ര​​മ​​മാ​​ണു കേ​​ന്ദ്ര​​ത്തി​​ന്‍റേ​​ത്. ഇ​​ത് രാ​​ജ്യ​​ത്തി​​ന്‍റെ ഫെ​​ഡ​​റ​​ൽ സം​​വി​​ധാ​​നം ത​​ക​​ർ​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ്. ക​​ന്നു​​കാ​​ലി ഉത്തരവ് ബം​​ഗാ​​ളി​​ൽ ന​​ട​​പ്പാ​​ക്കി​​ല്ല. ഇ​​ക്കാ​​ര്യ​​ത്തി​​ൽ നി​​യ​​മ​​വ​​ഴി​​ക​​ൾ തേ​​ടും. ഇ​​തു സം​​ബ​​ന്ധി​​ച്ച് അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ലു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തും.-​​മ​​മ​​ത പ​​റ​​ഞ്ഞു.


പ്രശ്നത്തിൽ ത​​മി​​ഴ്നാ​​ടി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധ​​മി​​ര​​ന്പി. നാ​​ളെ ചെ​​ന്നൈ​​യി​​ൽ ഡി​​എം​​കെ വ​​ർ‌​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. സ്റ്റാ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ റാ​​ലി ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.