ആത്മസ്ഥാനാനന്ദയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ
ആത്മസ്ഥാനാനന്ദയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ
Monday, June 19, 2017 11:09 AM IST
ഹൗ​​​റ(​​​പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ): ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണാ​​​ശ്ര​​​മ മ​​​ഠാ​​​ധി​​​പ​​​ൻ സ്വാ​​​മി ആ​​​ത്മ​​​സ്ഥാ​​​നാ​​​ന​​​ന്ദ​​​ജി മ​​​ഹാ​​​രാ​​​ജി​​​ന്‍റെ ഭൗ​​​തി​​​ക​​​ദേ​​​ഹ​​​ത്തി​​​ൽ അ​​​ന്തി​​​മോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ബേ​​​ലൂ​​​രി​​​ലെ മ​​​ഠ​​​ത്തി​​​ലെത്തി​​​യ​​​ത് ആ​​​യി​​​ര​​​ങ്ങ​​​ൾ. മ​​​ഠ​​​ത്തി​​​ലെ സം​​​സ്കൃ​​​തി ഭ​​​വ​​​നി​​​ലാ​​​ണ് പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു​​​വേ​​​ണ്ടി ഹൗ​​​റ ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റ് ചൈ​​​താ​​​ലി ച​​​ക്ര​​​വ​​​ർ​​​ത്തി റീ​​​ത്ത് സ​​​മ​​​ർ​​​പ്പി​​​ച്ചു. ത്രി​​​പു​​​ര ഗ​​​വ​​​ർ​​​ണ​​​ർ ത​​​ഥാ​​​ഗ​​​ത റോ​​​യി, മ​​​ന്ത്രി​​​മാ​​​രാ​​​യ ര​​​ജി​​​ബ് ബാ​​​ന​​​ർ​​​ജി, അ​​​രു​​​പ് റോ​​​യി, ല​​​ക്ഷ്മി ര​​​ത്ത​​​ൻ ശു​​​ക്ല, തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി പ്ര​​​സൂ​​​ൺ ബാ​​​ന​​​ർ​​​ജി, ബി​​​ജെ​​​പി നേ​​​താ​​​വ് ലോ​​​ക്ക​​​റ്റ് ചാ​​​റ്റ​​​ർ​​​ജി തു​​​ട​​​ങ്ങി​​​യവർ അ​​​ന്തി​​​മോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ച്ചു. മോ​​​ദി ത​​​ന്‍റെ ആ​​​ത്മീ​​​യ ഗു​​​രു​​​വാ​​​യാ​​​ണ് ആ​​​ത്മ​​​സ്ഥാ​​​നാ​​​ന​​​ന്ദ​​​യെ ക​​​ണ്ടി​​​രു​​​ന്ന​​​ത്.


ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ൽ രോ​​​ഗ​​​ശ​​​യ്യ​​​യി​​​ലാ​​​യ​​​തി​​​നു​​​ശേ​​​ഷം ആ​​​ത്മ​​​സ്ഥാ​​​നാ​​​ന്ദ​​​യെ മോ​​​ദി വ​​​ന്നു ക​​​ണ്ടി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​ത്രി 9.30നു ​​​മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.