ആധാർ: ഇടക്കാല ഉത്തരവില്ലെന്നു കോടതി
ആധാർ: ഇടക്കാല ഉത്തരവില്ലെന്നു കോടതി
Tuesday, June 27, 2017 12:38 PM IST
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ക്ഷേ​മപ​ദ്ധ​തി​ക​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കി​ല്ലെ​ന്നു സു​പ്രീംകോ​ട​തി.

ആ​ധാ​ർ ഇ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​ല്ലെ​ന്ന​തു ഹ​ർ​ജി​ക്കാ​രു​ടെ ആ​ശ​ങ്ക മാ​ത്ര​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സെ​പ്റ്റം​ബ​ർ 30 വ​രെ സ​മ​യം നീ​ട്ടി​യി​ട്ടു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ എ.​എം. ഖാ​ൻ​വീ​ൽ​ക്ക​റും ന​വീ​ൻ സി​ൻ​ഹ​യും അ​ട​ങ്ങി​യ അ​വ​ധി​ക്കാ​ല ബെ​ഞ്ച് ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ആ​വ​ശ്യ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി. ആ​ധാ​ർ കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് അ​തെ​ടു​ക്കാ​നു​ള്ള സ​മ​യം ജൂ​ണ്‍ 30 എ​ന്ന​തു സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ട്ടി​യി​ട്ടു​ണ്ടെന്ന് ​അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മെ​ഹ്ത ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.