പഴയ നോട്ടുകൾ മാറാനാവില്ലെന്നു കേന്ദ്രം
പഴയ നോട്ടുകൾ  മാറാനാവില്ലെന്നു കേന്ദ്രം
Monday, July 17, 2017 1:10 PM IST
ന്യൂ​ഡ​ൽ​ഹി: റ​ദ്ദാ​ക്കി​യ 500രൂപ, 1000 രൂ​പ നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ ഇ​നി​യൊ​രു അ​വ​സ​രം ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ. മ​തി​യാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ റ​ദ്ദാ​ക്കി​യ നോ​ട്ടു​ക​ൾ മാ​റി​വാ​ങ്ങാ​ൻ അ​വ​സ​രം ന​ൽ​കി​ക്കൂ​ടേ​യെ​ന്ന് സു​പ്രീംകോ​ട​തി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നുള്ള മ​റു​പ​ടി​യാ​ണിത്്. ഇ​നി​യും അ​വ​സ​രം ന​ൽ​കി​യാ​ൽ ക​ള്ള​പ്പ​ണം ഇ​ല്ലാ​താ​ക്കു​ക എന്ന ല​ക്ഷ്യം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്നു ധ​ന​മ​ന്ത്രാ​ല​യം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പറയുന്നു.

നോ​ട്ട് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ന​വം​ബ​ർ എ​ട്ടി​നു പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ഡി​സം​ബ​ർ 30നു ​ശേ​ഷം ബാ​ങ്കു​ക​ളി​ൽ നോ​ട്ടു​ക​ൾ മാ​റാ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി​യ​തു ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഒ​രു കൂ​ട്ടം ഹ​ർ​ജി​ക​ളാ​ണ് സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​ന​ത്തി​ൽ വി​ശ്വ​സി​ച്ച ത​ങ്ങ​ളെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചെ​ന്നും ഹ​ർ​ജി​ക്കാ​ർ ആ​രോ​പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, സ​ർ​ക്കാ​ർ ന​ൽ​കി​യ സ​മ​യ​ത്തി​നു​ള്ളി​ൽ നോ​ട്ടു​ക​ൾ മാ​റി​വാ​ങ്ങാ​നാ​വാ​ത്ത ചി​ല​യാ​ളു​ക​ൾ പ​റ​യു​ന്ന കാ​ര​ണ​ങ്ങ​ൾ വി​ശ്വാ​സ്യ​യോ​ഗ്യ​മാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ നോ​ട്ടു​ക​ൾ മാ​റാ​ൻ നി​ല​വി​ൽ ഉ​ചി​ത​മാ​യ സം​വി​ധാ​നം ഇ​ല്ലാ​ത്ത​താ​ണു പ്ര​ശ്ന​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.


ഇ​തു​വ​രെ നോ​ട്ടു​ക​ൾ മാ​റി​വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് മ​തി​യാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മാ​റാ​ൻ അ​വ​സ​രം ന​ൽ​ക​ണം. അ​ല്ലാ​ത്ത കേ​സു​ക​ളു​ണ്ടെ​ങ്കി​ൽ കോ​ട​തി​ക​ൾക്കു പ​രി​ശോ​ധി​ക്കാം. റ​ദ്ദാ​ക്കി​യ നോ​ട്ടു​ക​ൾ വാ​ങ്ങി ഏ​തു​ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്താം.
കേ​സ് സു​പ്രീം‌കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.