വാർത്താവിതരണ വകുപ്പ് സ്മൃതിക്ക്
വാർത്താവിതരണ വകുപ്പ് സ്മൃതിക്ക്
Tuesday, July 18, 2017 12:49 PM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​എ​യു​ടെ ഉ​പ​രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ എം. വെ​ങ്ക​യ്യ നാ​യി​ഡു രാ​ജി​വ​ച്ച​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല സ്മൃ​തി ഇ​റാ​നി​ക്കും ന​ഗ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ചു​മ​ത​ല ന​രേ​ന്ദ്ര തോ​മ​ർ​ക്കും ന​ൽ​കി.

കേ​ന്ദ്ര ഗ്രാമവികസ​ന​ത്തി​ന്‍റെ​യും പ​ഞ്ചാ​യ​ത്തീ​രാ​ജി​ന്‍റെ​യും ചു​മ​ത​ല​യാ​ണു ന​രേ​ന്ദ്ര തോ​മ​റി​നു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ പു​ന​ഃസം​ഘ​ട​ന​യി​ൽ മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട സ്മൃ​തി ഇ​റാ​നി ടെ​ക്സ്റ്റൈ​ൽസ് വ​കു​പ്പി​ന്‍റെ മാ​ത്രം ചു​മ​ത​ല വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.


തി​ങ്ക​ളാ​ഴ്ച ത​ന്നെ വെ​ങ്ക​യ്യ നാ​യി​ഡു കേ​ന്ദ്ര മ​ന്ത്രി​സ്ഥാ​നം രാ​ജി വ​ച്ചി​രു​ന്നു. സ്മൃ​തി ഇ​റാ​നി​ക്കും ന​രേ​ന്ദ്ര തോ​മ​റി​നും പു​തി​യ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ചു​മ​ത​ല ന​ൽ​കി​യ വി​വ​രം പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ലൂ​ടെ​യും അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​നു​ഗ്ര​ഹ​ത്തോ​ടെ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​താ​യി സ്മൃ​തി ഇ​റാ​നി​യും ട്വി​റ്റ​റി​ൽ കു​റി​ച്ചു.
സ്മൃ​തി ഇ​റാ​നി മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് രാ​ജ്യ​മെ​ന്പാ​ടും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ ജെഎൻ​യു വി​ഷ​യ​വും രോ​ഹി​ത് വെ​മു​ല​യു​ടെ ആ​ത്മ​ഹ​ത്യ​യും ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.