എൻ. കെ. പ്രേമചന്ദ്രൻ എംപിക്ക് അവാർഡ് സമ്മാനിച്ചു
എൻ. കെ. പ്രേമചന്ദ്രൻ എംപിക്ക് അവാർഡ് സമ്മാനിച്ചു
Wednesday, July 19, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ​റി ച​ട്ട​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ​ഠി​ക്കാ​നും വി​ഷ​യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​ന്ന​യി​ക്കു​ന്ന​തി​ലെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും പു​തു​ത​ല​മു​റ എം​പി​മാ​ർ​ക്ക് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും സീ​താ​റാം യെ​ച്ചൂ​രി​യും മാ​ർ​ഗ​ദ​ർ​ശ​ക​രാ​ണെ​ന്ന് ഉ​പ​രാ​ഷ്‌ട്രപ​തി സ്ഥാ​നാ​ർ​ഥി​യും മു​ൻ പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി​യു​മാ​യ എം. ​വെ​ങ്ക​യ്യ നാ​യി​ഡു. രാ​ഷ്‌ട്രീ​യ ദ​ർ​ശ​ന​ങ്ങ​ളോ​ട് യോ​ജി​ക്കാ​നാ​വാ​ത്ത​വ​രു​ടെ പോ​ലും ആ​ദ​ര​വ് നേ​ടു​ന്ന​തി​ൽ എ​ൽ.​കെ. അ​ഡ്വാ​നി​യു​ടെ​യും ശ​ര​ത് യാ​ദ​വി​ന്‍റെ​യും ശൈ​ലി മാ​തൃ​ക​യാ​ണെ​ന്നും നാ​യി​ഡു ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ർ​ല​മെ​ന്‍റ​റി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ നേ​ടി​യ അ​ഡ്വാ​നി (ലോ​ക്സ​ഭ), ശ​ര​ത് യാ​ദ​വ് (രാ​ജ്യ​സ​ഭ), മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​നു​ള്ള അ​വാ​ർ​ഡു​ക​ൾ നേ​ടി​യ പ്രേ​മ​ച​ന്ദ്ര​ൻ (ലോ​ക്സ​ഭ), സീ​താ​റാം യെ​ച്ചൂ​രി (രാ​ജ്യ​സ​ഭ) എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച ച​ട​ങ്ങി​ലാ​ണ് അ​ടു​ത്ത ഉ​പ​രാഷ്‌ട്രപ​തി​യാ​കു​മെ​ന്ന് തീ​ർ​ച്ച​യാ​ക്കി​യ നാ​യി​ഡു​വി​ന്‍റെ പ്ര​ശം​സ. വ​നി​ത എം​പി​മാ​രി​ലെ മി​ക​വി​ന് സു​ഷ്മി​ത ദേ​വ് (ലോ​ക്സ​ഭ), ജ​യ ബ​ച്ച​ൻ (രാ​ജ്യ​സ​ഭ), ന​വ വ​നി​ത എം​പി​മാ​രി​ലെ മി​ക​വി​ന് മീ​നാ​ക്ഷി ലേ​ഖി (ലോ​ക്സ​ഭ), ര​ജ​നി പാ​ട്ടീ​ൽ (രാ​ജ്യ​സ​ഭ) എ​ന്നി​വ​രും അ​വാ​ർ​ഡു​ക​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.