പ്രണാബിന് പ്രൗഢോജ്വല യാത്രയയപ്പ്
പ്രണാബിന് പ്രൗഢോജ്വല യാത്രയയപ്പ്
Saturday, July 22, 2017 12:54 PM IST
ന്യൂ​ഡ​ൽ​ഹി: രാഷ്‌ട്രപതി പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് വി​കാ​ര നി​ർ​ഭ​ര​വും പ്രൗ​ഢോ​ജ്വ​ല​വു​മാ​യ യാ​ത്ര​യ​യ​പ്പ്. ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് ഡ​ൽ​ഹി ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ അ​ത്താ​ഴ വി​രു​ന്നു ന​ൽ​കി. നി​യു​ക്ത രാഷ്‌ട്രപതി രാം​നാ​ഥ് കോ​വി​ന്ദും കേ​ന്ദ്ര​മ​ന്ത്രി​മാ​രും പ്ര​മു​ഖ നേ​താ​ക്ക​ളും ഇ​തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ന് പാ​ർ​ല​മെ​ന്‍റ് സെൻ​ട്ര​ൽ ഹാ​ളി​ൽ മ​ന്ത്രി​മാ​രും പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും ചേർന്നു യാ​ത്ര​യ​പ്പു ന​ൽ​കും.

24നു ​വൈ​കു​ന്നേ​രം പ്രണാബ് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. തു​ട​ർ​ന്ന് രാഷ്‌ട്രപതി ഭ​വ​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്കും രാഷ്‌ട്രപതി അ​ത്താ​ഴ വി​രു​ന്നു ന​ൽ​കും.


25ന് ​നി​യു​ക്ത രാഷ്‌ട്രപതി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ശേ​ഷം പ്ര​ണാ​ബ് മു​ഖ​ർ​ജി​യും കോ​വി​ന്ദും പാ​ർ​ല​മെ​ന്‍റി​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ലെ​ത്തും. പു​തി​യ രാഷ്‌ട്രപതി പാ​ർ​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. തു​ട​ർ​ന്ന് പ്ര​ണ​ബ് മു​ഖ​ർ​ജി കേ​ന്ദ്ര​മ​ന്ത്രി​യു​ടെ അ​ക​ന്പ​ടി​യോ​ടെ 10 രാ​ജാ​ജി മാ​ർ​ഗി​ലെ പു​തി​യ വ​സ​തി​യി​ലേ​ക്ക് പോ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.