1,500 കോടി രൂപ സെപ്റ്റംബർ ഏഴിനകം നിക്ഷേപിക്കാൻ സുബ്രതോ റോയിയോടു സുപ്രീംകോടതി
1,500 കോടി രൂപ സെപ്റ്റംബർ ഏഴിനകം നിക്ഷേപിക്കാൻ സുബ്രതോ റോയിയോടു  സുപ്രീംകോടതി
Tuesday, July 25, 2017 12:04 PM IST
ന്യൂ​​​ഡ​​​ല്‍ഹി: സ​​​ഹാ​​​റ ഗ്രൂ​​​പ്പ് മേ​​​ധാ​​​വി സു​​​ബ്ര​​​തോ റോ​​​യി​​​യോ​​​ട് സെ​​​പ്റ്റം​​​ബ​​​ർ ഏഴിന​​​കം 1500 കോ​​​ടി രൂ​​​പ സെ​​​ബി - സ​​​ഹാ​​​റ റീ​​​ഫ​​​ണ്ട് അ​​​ക്കൗ​​​ണ്ടി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. ഈ ​​​മാ​​​സം 15ന​​​കം 552.21 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പി​​​ക്കാ​​​മെ​​​ന്ന് സു​​​ബ്രതോ റോ​​​യ് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, 47 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മേ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു നി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​യു​​​ള്ളൂ.
ബാ​​​ക്കി തു​​​ക​​​ ഓ​​​ഗ​​​സ്റ്റ് 12ന​​​കം നി​​​ക്ഷേ​​​പി​​​ക്കു​​​മെ​​​ന്ന് റോ​​​യി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ക​​​പി​​​ല്‍ സി​​​ബ​​​ല്‍ ജ​​​സ്റ്റീ​​​സ് ദീ​​​പ​​​ക് മി​​​ശ്ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മൂ​​​ന്നം​​​ഗ ബെ​​​ഞ്ചി​​​നെ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ല്‍, സെ​​​പ്റ്റം​​​ബ​​​റി​​​ന​​​കം സു​​​ബ്ര​​​തോ റോ​​​യി നി​​​ക്ഷേ​​​പി​​​ക്കേ​​​ണ്ട 1500 കോ​​​ടി രൂ​​​പ​​​യി​​​ല്‍ ബാ​​​ക്കി തു​​​ക​​​യാ​​​യ 305.21 കോ​​​ടി രൂ​​​പ കൂ​​​ടി ഉ​​​ള്‍പ്പെ​​​ടു​​​മെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

710.22 കോ​​​ടി രൂ​​​പ സെ​​​ബി - സ​​​ഹാ​​​റ അ​​​ക്കൗ​​​ണ്ടി​​​ല്‍ റോ​​​യി നി​​​ക്ഷേ​​​പി​​​ച്ച​​​താ​​​യി ഈ ​​​മാ​​​സം അഞ്ചിന് ​​​കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. 552.21 കോ​​​ടി രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് ജൂ​​​ലൈ 15നു​​​ള്ളി​​​ല്‍ തു​​​ക​​​യാ​​​യി അ​​​ക്കൗ​​​ണ്ടി​​​ല്‍ എ​​​ത്ത​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കി​​​യി​​​രു​​​ന്നു. ജൂ​​​ണ്‍ 15നോ ​​​അ​​​തി​​​നു മു​​​ന്‍പോ 1,500 കോ​​​ടി രൂ​​​പ ന​​​ല്‍കു​​​മെ​​​ന്നാ​​​ണ് റോ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. സ​​​ഹാ​​​റ​​​യു​​​ടെ വി​​​ല​​​കൂ​​​ടി​​​യ സ്വത്തുക്ക​​​ളി​​​ല്‍ ഒ​​​ന്നാ​​​യ ആം​​​ബി വാ​​​ലി ലേ​​​ലം ചെ​​​യ്യു​​​ന്ന​​​തിനു പ​​​ര​​​സ്യം ചെ​​​യ്യു​​​വാ​​​ന്‍ ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി​​​ക്ക് അ​​​റി​​​യി​​​പ്പ് ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്.


കേ​​​സി​​​ല്‍ സെ​​​പ്റ്റം​​​ബ​​​ർ 11ന് ​​​വീ​​​ണ്ടും വാ​​​ദം കേ​​​ള്‍ക്കും. റോ​​​യി​​​ക്ക് ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന പ​​​രോ​​​ളി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഒ​​​ക്ടോ​​​ബ​​​ര്‍ 10 വ​​​രെ കോ​​​ട​​​തി നീ​​​ട്ടി​​​യി​​​രു​​​ന്നു. ര​​​ണ്ടു​​​ വ​​​ര്‍ഷ​​​ത്തെ ജ​​​യി​​​ൽ​​​വാ​​​സ​​​ത്തി​​​നു ശേ​​​ഷം സു​​​ബ്ര​​​തോ റോ​​​യി ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം മെ​​​യ് ആറിന് ​​​പ​​​രോ​​​ളി​​​ൽ ഇ​​​റ​​​ങ്ങി​​​യി​​​രു​​​ന്നു. അ​​​മ്മ​​​യു​​​ടെ സം​​​സ്കാ​​​രച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് കോ​​​ട​​​തി പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. പി​​​ന്നീ​​​ട്, പ​​​രോ​​​ൾ നീ​​​ട്ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.