സർക്കാർ പദ്ധതികളിൽ വ്യക്തികൾക്കു സ്വകാര്യത അവകാശപ്പെടാനാവില്ലെന്നു കേന്ദ്രം
Thursday, July 27, 2017 12:22 PM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു​ജ​നക്ഷേ​മ​വും സാ​മൂ​ഹ്യ പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സർക്കാർ പ​ദ്ധ​തി​ക​ളി​ൽ വ്യ​ക്തി​ക​ൾ​ക്ക് സ്വ​കാ​ര്യ​ത അ​വ​കാ​ശ​പ്പെ​ടാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ. ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ൽ അ​ന​ർ​ഹ​രെയും അ​ഴി​മ​തി​യും ഇ​ല്ലാ​താ​ക്കാ​നു​ള്ള ബാ​ധ്യ​ത ഭ​ര​ണ​കൂ​ട​ത്തി​നു​ണ്ടെ​ന്നും ആ​ധാ​റി​ലെ സ്വ​കാ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു മു​ന്പാ​കെ അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ വാ​ദി​ച്ചു.

പൊ​തു​വി​ത​ര​ണ സ​ന്പ്ര​ദാ​യം, സ്കൂ​ളു​ക​ളി​ലെ പ്ര​വേ​ശ​നം, മൊ​ബൈ​ൽ ന​ന്പ​ർ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ആ​ധാ​ർ ഉ​പ​യു​ക്ത​മാ​ണെ​ന്ന് സു​പ്രീംകോ​ട​തി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പൊ​തു​വി​ത​ര​ണ സ​ന്പ്ര​ദാ​യ​ം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു വ​ച്ച​തു ത​ന്നെ ജ​സ്റ്റീ​സ് ഡി.​പി. വാ​ധ്വ ഉ​ൾ​പ്പെ​ട്ട ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ്.

സ്കൂ​ളു​ക​ളി​ലെ പ്ര​വേ​ശ​ന ത​ട്ടി​പ്പ് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ജി രേ​ഖാ​മൂ​ലം ന​ൽ​കി​യ വാ​ദ​ത്തി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, സാ​ങ്കേ​തി​കവി​ദ്യ പു​രോ​ഗ​മി​ച്ച ഇക്കാ​ല​ത്ത് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യാ​മെ​ന്നു വ്യ​ക്തി​ക​ളു​ടെ ച​ല​ന​ങ്ങ​ളും ഇ​ട​പാ​ടു​ക​ളും വ​രെ ജി​പി​എ​സ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ നി​രീ​ക്ഷി​ക്കാ​നു​മാ​കു​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്കുവേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ വാ​ദി​ച്ചി​രു​ന്നു. വ്യ​ക്തി​ക​ളു​ടെ ച​ല​ന​ങ്ങ​ളും ഇ​ട​പാ​ടു​ക​ളും നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ൽ അ​തു ദു​രു​പ​യോ​ഗം ചെ​യ്യാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വാ​ദം അ​ടു​ത്തയാ​ഴ്ച​യും തു​ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.