ഡിഎംകെ പരിപാടിയിൽ കമൽഹാസൻ‌ വേദിയിൽ, രജനീകാന്ത് സദസിൽ
Thursday, August 10, 2017 12:33 PM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​നെ​​തി​​രേ നി​​ര​​ന്ത​​രം അ​​ഴി​​മ​​തി​​യാ​​രോ​​പ​​ണം ഉ​​യ​​ർ​​ത്തു​​ന്ന ക​​മ​​ൽഹാ​​സ​​നും രാ​​ഷ്‌​​ട്രീ​​യ പ്ര​​വേ​​ശ​​ന​​ത്തി​​നൊ​​രു​​ങ്ങു​​ന്ന ര​​ജ​​നീ​​കാ​​ന്തും ഡി​​എം​​കെ പ​​രി​​പാ​​ടി​​യി​​ലെ​​ത്തി​​യ​​തു കൗ​​തു​​ക​​മാ​​യി. ഡി​​എം​​കെ മു​​ഖ​​പ​​ത്ര​​മാ​​യ മു​​ര​​ശൊ​​ലി​​യു​​ടെ 75-ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ പ​​രി​​പാ​​ടി​​യി​​ലാ​​യി​​രു​​ന്നു ത​​മി​​ഴ് സൂ​​പ്പ​​ർ സ്റ്റാ​​റു​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ടാ​​യ​​ത്.


ഡി​​എം​​കെ വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. സ്റ്റാ​​ലി​​നും മ​​റ്റു നേ​​താ​​ക്ക​​ൾ​​ക്കും ഒ​​പ്പം വേ​​ദി​​യി​​ലാ​​യി​​രു​​ന്നു ക​​മ​​ൽഹാ​​സ​​ൻ ഇ​​രു​​ന്ന​​ത്. ര​​ജ​​നീ​​കാ​​ന്ത് സ​​ദ​​സി​​ന്‍റെ മു​​ൻ​​നി​​ര​​യി​​ലാ​​യി​​രു​​ന്നു. തൊ​​ട്ട​​ടു​​ത്ത് മു​​ൻ ബി​​സി​​സി​​ഐ അ​​ധ്യ​​ക്ഷ​​ൻ എ​​ൻ. ശ്രീ​​നി​​വാ​​സ​​ൻ, ന​​ട​​ൻ പ്ര​​ഭു തു​​ട​​ങ്ങി​​യ​​വ​​രും സ്ഥാ​​നം പി​​ടി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.