കശാപ്പിനായി കാലി വിൽപ്പന: സ്റ്റേ ഉത്തരവിൽ ഭേദഗതി
കശാപ്പിനായി കാലി വിൽപ്പന: സ്റ്റേ ഉത്തരവിൽ ഭേദഗതി
Friday, August 11, 2017 12:30 PM IST
ന്യൂ​ഡ​ൽ​ഹി: ക​ശാ​പ്പി​നാ​യി ക​ന്നു​കാ​ലി​ക​ളെ ച​ന്ത​യി​ൽ വി​ൽ​ക്കു​ന്ന​തു നി​രോ​ധി​ച്ച കേ​ന്ദ്ര വി​ജ്ഞാ​പ​ന​ത്തി​ന് രാ​ജ്യ​വ്യാ​പ​ക സ്റ്റേ ​ഏ​ർ​പ്പെ​ടു​ത്തി​യ ഉ​ത്ത​ര​വി​ൽ സു​പ്രീം​കോ​ട​തി ഭേ​ദ​ഗ​തി.

2017ലെ ​മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യ​ൽ ച​ട്ട​ത്തി​ന്‍റെ സ്റ്റേ ​നീ​ക്കി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ന​വീ​ക​രി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖേ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പു​തി​യ ച​ട്ടം പാ​ർ​ല​മെ​ന്‍റി​ൽ വ​യ്ക്കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കേ​ന്ദ്ര വി​ജ്ഞാ​പ​ന​ത്തി​ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യ സ്റ്റേ ​സു​പ്രീം​കോ​ട​തി ശ​രി​വ​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്യാ​ത്ത 2017ലെ ​മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യ​ൽ (കേ​സി​ൽ പി​ടി​ച്ചെ​ടു​ത്ത​വ​യു​ടെ സം​ര​ക്ഷ​ണം) ച​ട്ട​വും സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്ത​താ​യി ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യ​ൽ ച​ട്ട​ത്തി​ലെ (കാ​ലി​ച്ച​ന്ത നി​യ​ന്ത്ര​ണം) 22ബി(​മൂ​ന്ന്), 22(ഇ) ​എ​ന്നി​വ മാ​ത്ര​മാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്ന​തെ​ന്ന് ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ടു​ള്ള പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​ര​ത്തേ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. അ​തി​ൽ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​വു​ന്ന​താ​ണെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.