രാജസ്ഥാനിലെ സർവകലാശാലകളിൽ ഗാന്ധിജയന്തിക്ക് അവധിയില്ല
Saturday, August 12, 2017 1:48 PM IST
ജ​യ്പുർ: രാ​ജ​സ്ഥാ​നി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഈ ​വ​ർ​ഷം ഗാ​ന്ധി​ജ​യ​ന്തി​ക്ക് അ​വ​ധി ന​ൽ​കി​ല്ല. രാ​ജ​സ്ഥാ​ൻ ഗ​വ​ർ​ണ​ർ ക​ല്യാ​ൺ സിം​ഗി​ന്‍റെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ 2017- 18 വ​ർ​ഷ​ത്തെ അ​ധ്യ​യ​നക​ല​ണ്ട​റി​ൽ ആ​കെ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​ത് 24 അ​വ​ധിദി​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്.

ഇ​തി​ൽ ഓ​ക്ടോ​ബ​ർ ര​ണ്ട് പ്ര​വൃ​ത്തിദി​ന​മാ​യാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് മു​ഹ​റ​ത്തി​നും അ​തേമാ​സം 13 മു​ത​ൽ 21 വ​രെ ദീ​പാ​വ​ലി പ്ര​മാ​ണി​ച്ചും അ​വ​ധി ഉ​ണ്ട്. ഗു​രു​നാ​നാ​ക് ജ​യ​ന്തി, അം​ബേ​ദ്കർ ദി​നം, മ​ഹാ​വീ​ര ജ​യ​ന്തി, മ​ഹാ​റാ​ണ​പ്ര​താ​പ് ജ​യ​ന്തി തു​ട​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കെ​ല്ലാം അ​വ​ധി ന​ൽ​കി​യ​പ്പോ​ഴാ​ണു ഗാ​ന്ധിജ​യ​ന്തി​ ഒ​ഴി​വാ​ക്കി​യ​ത്.


സം​സ്ഥാ​ന​ത്തെ 12 സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ഇ​തി​നോ​ട​കം അ​ധ്യ​യ​ന ക​ല​ണ്ട​ർ ന​ൽ​കു​ക​യും ഇ​തി​ൽ ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള അ​ധ്യ​യ​ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഇ​തു പി​ന്തു​ട​രാ​നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു വി​വ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.