സ്വാതന്ത്ര്യദിനം: സ്കൂളുകളിൽ പ്രത്യേക പരിപാടികൾ നടത്തണമെന്ന കേന്ദ്ര നിർദേശം മമത തള്ളി
സ്വാതന്ത്ര്യദിനം: സ്കൂളുകളിൽ പ്രത്യേക പരിപാടികൾ നടത്തണമെന്ന കേന്ദ്ര നിർദേശം മമത തള്ളി
Sunday, August 13, 2017 11:30 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന​വ​ഭാ​ര​ത ദ​ർ​ശ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദേ​ശം ത​ള്ളി പ​ശ്ചി​മ​ബം​ഗാ​ളി​ലെ മ​മ​ത ബാ​ന​ർ​ജി​യു​ടെ സ​ർ​ക്കാ​ർ. ഇ​തു സം​ബ​ന്ധി​ച്ചു കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ സ​ർ​ക്കു​ല​ർ അ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കേ​ണ്ട തി​ല്ലെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും മ​മ​ത സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. സ്കൂ​ളു​ക​ളി​ൽ രാ​ജ്യ​സ്നേ​ഹം കു​ത്തി​വ​യ്ക്കാ​നു​ള്ള നീ​ക്ക​മെ​ന്നാ​രോ​പി​ച്ചാ​ണ് പ​ശ്ചി​മ​ബം​ഗാ​ൾ സ​ർ​ക്കാ​ർ കേ​ന്ദ്ര നി​ർ​ദേ​ശം ത​ള്ളി​യ​ത്.

ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ നി​ർ​ഭാ​ഗ്യ​ക​രം എ​ന്നാ​ണു കേ​ന്ദ്ര മാ​ന​വ​വി​ഭ​ശേ​ഷി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ വി​ശേ​ഷി​പ്പി​ച്ച​ത്. കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് സ്കൂ​ളു​ക​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബം​ഗാ​ൾ സ​ർ​ക്കാ​ർ ന​ൽ​കി​യ മ​റു​പ​ടി​യും കേ​ന്ദ്ര​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ വി​വ​രി​ച്ചു. മ​റു​പ​ടി​യി​ലെ ഭാ​ഷ അ​പ​രി​ചി​ത​വും നി​ർ​ഭാ​ഗ്യ​ക​രു​വു​മാ​ണെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച​ത് ഒ​രു മ​തേ​ത​ര അ​ജ​ൻ​ഡ​യാ​യി​രു​ന്നെ​ന്നും ഏ​തെ​ങ്കി​ലും ഒ​രു പാ​ർ​ട്ടി​യു​ടെ രാ​ഷ്‌​ട്രീ​യ അ​ജ​ൻ​ഡ ആ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണു പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ പ​റ​ഞ്ഞ​ത്.


പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ങ്ക​ൽ​പ സി​ദ്ധി പ്ര​തി​ജ്ഞ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ അ​നു​സ്മ​രി​ക്ക​ലും ആ​യി​രു​ന്നു കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന് എ​ല്ലാ സ്കൂ​ളു​ക​ളി​ലും രാ​ജ്യ​സ്നേ​ഹം വി​ളി​ച്ച​റി​യി​ക്കു​ന്ന അ​ന്ത​രീ​ക്ഷം ഒ​രു​ക്ക​ണം എ​ന്നാ​യി​രു​ന്നു കേ​ന്ദ്ര മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി മ​നീ​ഷ് ഗാ​ർ​ഗ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക​യ​ച്ച ക​ത്തി​ലെ നി​ർ​ദേ​ശം. ദാ​രി​ദ്യ്രം, അ​ഴി​മ​തി, ഭീ​ക​ര​വാ​ദം, വ​ർ​ഗീ​യ​ത, ജാ​തീ​യ​ത തു​ട​ങ്ങി​യ​വ​യി​ൽ നി​ന്ന് ഇ​ന്ത്യ​യെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള യ​ജ്ഞ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണം എ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.