ജൂലൈയിലെ ജിഎസ്ടി 25 വരെ അടയ്ക്കാം
ജൂലൈയിലെ ജിഎസ്ടി 25 വരെ അടയ്ക്കാം
Saturday, August 19, 2017 12:40 PM IST
ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ​യി​ലെ ഇ​ട​പാ​ടു​ക​ളു​ടെ ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 25-ലേ​ക്കു നീ​ട്ടി. ഇ​ന്നാ​യി​രു​ന്നു പ​ഴ​യ അ​റി​യി​പ്പ് പ്ര​കാ​രം അ​വ​സാ​ന തീ​യ​തി. റി​ട്ടേ​ൺ ഫ​യ​ലിം​ഗി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് തീ​യ​തി നീ​ട്ടി​യ​ത്.

ട്രാ​ൻ​സി​ഷ​ണ​ൽ ക്രെ​ഡി​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ലാ​ത്ത​വ​ർ റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 25 ആ​ക്കി. ട്രാ​ൻ​സി​ഷ​ണ​ൽ ക്രെ​ഡി​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഓ​ഗ​സ്റ്റ് 28-ന​കം റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്താ​ൽ മ​തി.

ജി​എ​സ്ടി കൗ​ൺ​സി​ലി​നു കീ​ഴി​ലു​ള്ള ജി​എ​സ്ടി ന​ട​പ്പാ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് തീ​യ​തി മാ​റ്റി​യ​തെ​ന്നു ധ​ന​മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.


ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി​​അ​​ട​​യ്ക്കു​​ന്ന​​തി​​ന് ഇന്നലെ വ​​ൻ തി​​ര​​ക്ക് വ​​ന്ന​​തോ​​ടെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കം​​​പ്യൂ​​​ട്ട​​​ർ സെ​​​ർ​​​വ​​​റു​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്കി. അ​​ധി​​ക​​ഭാ​​രം വ​​ന്ന​​തു​​മൂ​​ലം സെ​​ർ​​വ​​ർ ജാ​​മാ​​യ​​താ​​ണ് കാ​​ര​​ണം.

ഇ​​​തു​​​മൂ​​​ലം റി​​​ട്ടേ​​​ണ്‍ ഫ​​​യ​​​ൽ ചെ​​​യ്യാ​​​നോ നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​നോ ക​​​ഴി​​​യാ​​​തെ വ്യാ​​​പാ​​​രി​​​ക​​​ളും അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രും വ​​​ല​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.