മണിപ്പുർ മുൻ മുഖ്യമന്ത്രി റിഷാംഗ് കെയ്ഷിംഗ് അന്തരിച്ചു
Tuesday, August 22, 2017 12:29 PM IST
ഇം​​ഫാ​​ൽ: മു​​ൻ മ​​ണി​​പ്പു​​ർ മു​​ഖ്യ​​മ​​ന്ത്രി​​യും ആ​​ദ്യ ലോ​​ക്സ​​ഭ​​യി​​ലെ അം​​ഗ​​വു​​മാ​​യി​​രു​​ന്ന റി​​ഷാം​​ഗ് കെ​​യ്ഷിം​​ഗ്(97) അ​​ന്ത​​രി​​ച്ചു. 1980 മു​​ത​​ൽ 1988 വ​​രെ​​യും 1994 മു​​ത​​ൽ 1997 വ​​രെ​​യും കെ​​യ്ഷിം​​ഗ് മ​​ണി​​പ്പു​​ർ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്നു. ഔ​​ട്ട​​ർ മ​​ണി​​പ്പു​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ നി​​ന്ന് 1952ൽ ​​വി​​ജ​​യി​​ച്ച കെ​​യ്ഷിം​​ഗ് ഏ​​റ്റ​​വും പ്രാ​​യം​​കൂ​​ടി​​യ പാ​​ർ​​ല​​മെ​​ന്‍റേ​​റി​​യ​​നാ​​യി​​രു​​ന്നു. 2002ൽ ​​രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.