ഹരിയാന കലാപം: ദേരാ സച്ച സൗദ ഭാരവാഹി അറസ്റ്റിൽ
ഹരിയാന കലാപം: ദേരാ സച്ച സൗദ ഭാരവാഹി അറസ്റ്റിൽ
Sunday, September 17, 2017 11:55 AM IST
ച​​​​ണ്ഡി​​​​ഗ​​​​ഡ്: മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സി​​​ൽ ഗു​​​​ർ​​​​മീ​​​​ത് റാം ​​​​റ​​​​ഹി​​​​മി​​​​നെ​​​​തി​​​​രേ കോ​​​​ട​​​​തി കു​​​​റ്റം​​​​ചു​​​​മ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ ക​​​​ലാ​​​​പ​​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹ​​​​രി​​​​യാ​​​​ന പോ​​​​ലീ​​​​സ് പു​​​​തി​​​​യ ര​​​​ണ്ട് അ​​​​റ​​​​സ്റ്റ്കൂ​​​​ടി ന​​​​ട​​​​ത്തി. ദേ​​​​രാ ഭാ​​​​ര​​​​വാ​​​​ഹി​​​​യാ​​​​യ പ്ര​​​​തീ​​​​പ് ഗോ​​​​യ​​​​ലി​​നെ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ഉ​​​​ദ​​​​യ്പു​​​​രി​​​​ൽ​​​​നി​​​​ന്നും, വി​​​​ക്കി​​​​എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​കാ​​​​ശി​​​​നെ മൊ​​​​ഹാ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വി​​​​ജ​​​​യ് എ​​​​ന്ന​​​​യാ​​​​ളെ പി​​​​ഞ്ചോ​​​​റി​​​​ൽ​​​​നി​​​​ന്ന് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ വി​​​​ക്കി, ദേ​​രാ വ​​ക്താ​​വ് ആ​​​​ദി​​​​ത്യ​​യു​​ടെ ഭാ​​​​ര്യാ​​​​സ​​​​ഹോ​​​​ദ​​​​രാ​​​​ണ്. ഇ​​​​തി​​​​നി​​​​ടെ, ഗു​​​​ർ​​​​മീ​​​​തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ത്തു​​​​മ​​​​ക​​​​ൾ ഹ​​​​ണി​​​​പ്രീ​​​​തി​​​​നെ ക​​​​ണ്ടെ​​​​ത്താ​​​​ൻ പോ​​​​ലീ​​​​സ് തെ​​​​ര​​​​ച്ചി​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കി. ഹ​​​​ണി​​​​പ്രീ​​​​തി​​​​നാ​​​​യി അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ല​​​​ഖിം​​​​പു​​​​ർ ഖേ​​​​രി​​​​യി​​​​ൽ പോ​​​​ലീ​​​​സ് തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. നേ​​​​പ്പാ​​​​ൾ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ഹ​​​​ണി​​​​പ്രീ​​​​തി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ൾ പ​​​​തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഹ​​​​ണി​​​​പ്രീ​​​​ത്, ആ​​​​ദി​​​​ത്യ​​​​എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് ലു​​​​ക്ക് ഔ​​​​ട്ട് നോ​​​​ട്ടീ​​​​സ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.