ട്രെയിനിൽ ഉറങ്ങാനും നിയന്ത്രണം!
ട്രെയിനിൽ ഉറങ്ങാനും നിയന്ത്രണം!
Sunday, September 17, 2017 11:55 AM IST
ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ലെ റി​സ​ർ​വ് ചെ​യ്ത സീ​റ്റി​ൽ ഉ​റ​ങ്ങാ​നു​ള്ള സ​മ​യ​ത്തി​നും റെ​യി​ൽ​വേ​യു​ടെ നി​യ​ന്ത്ര​ണം. രാ​ത്രി പ​ത്തു മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ ഉ​റ​ങ്ങി​യാ​ൽ മ​തി​യെ​ന്നാ​ണ് റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി​യ പു​തി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്ന​ത്. നേ​ര​ത്തെ രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ ആ​വ​ശ്യാ​നു​സ​ര​ണം ഉ​റ​ങ്ങാ​മെ​ന്നു നി​ഷ്ക​ർ​ഷി​ച്ചി​രു​ന്ന​താ​ണ് പു​തി​യ സ​ർ​ക്കു​ല​റി​ലൂ​ടെ നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ന്നു യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തി​നാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും ആ​ർ​എ​സി സീ​റ്റ് ല​ഭി​ക്കു​ന്ന​വ​ർ​ക്കും യാ​ത്ര ചെ​യ്യേ​ണ്ടതു​ണ്ടെന്നും ​റെ​യി​ൽ​വേ ബോ​ർ​ഡ് മെം​ബ​റും പാ​സ​ഞ്ച​ർ മാ​ർ​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ വി​ക്രം സിം​ഗ് ഒ​പ്പി​ട്ട സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

അ​നു​വ​ദ​നീ​യ​മാ​യ സ​മ​യ​ത്തി​ൽ കൂ​ടു​ത​ൽ ഉ​റ​ങ്ങു​ന്ന​വ​ർ മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെന്നും ​ഈ നി​യ​ന്ത്ര​ണം എ​ല്ലാ സ്ലീ​പ്പിം​ഗ് കോ​ച്ചു​ക​ൾ​ക്കും ബാ​ധ​ക​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സൈ​ഡ് അ​പ്പ​ർ ബെ​ർ​ത്ത് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് രാ​ത്രി പ​ത്തു മു​ത​ൽ രാ​വി​ലെ ആ​റു വ​രെ സൈ​ഡ് ലോ​വ​ർ ബെ​ർ​ത്തി​ൽ ഇ​രി​ക്ക​ണ​മെ​ന്ന് അ​വ​കാ​ശം ഉ​ന്ന​യി​ക്കാ​നാ​വി​ല്ല. അ​തേ​സ​മ​യം, ഗ​ർ​ഭി​ണി​ക​ൾ, അ​സു​ഖ ബാ​ധി​ത​ർ, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.


ട്രെ​യി​നി​ൽ ബ​ർ​ത്തി​ന്‍റെ അ​വ​കാ​ശം സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​രു​ന്നു​ണ്ടെന്നും ​പ്ര​ധാ​ന​മാ​യും ഉ​റ​ക്ക സ​മ​യ​ത്തെ ക്കുറി​ച്ചാ​ണെ​ന്നും റെ​യി​ൽവേ വ​ക്താ​വ് അ​നി​ൽ സ​ക്സേ​ന പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ചാ​ണ് പു​തി​യ സ​ർ​ക്കു​ല​റെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.