യെദിയൂരപ്പയ്ക്കെതിരേ അഴിമതിയാരോപണം: അന്വേഷണത്തിനു ഹൈക്കോടതി സ്റ്റേ
Friday, September 22, 2017 12:39 PM IST
ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത​മാ​യി ഭൂ​മി പ​തി​ച്ചു ന​ല്കി​യ കേ​സി​ൽ ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യ്ക്കെ​തി​രാ​യ ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ(​എ​സി​ബി)​യു​ടെ അ​ന്വേ​ഷ​ണം ക​ർ‌​ണാ​ട​ക ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് തെ​ളി​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വം​മൂ​ല​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല സ്റ്റേ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

യെ​ദി​യൂ​ര​പ്പ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന 2008-111 കാ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി 257 ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക്കു പ​തി​ച്ചു​ന​ല്കി​യെ​ന്നാ​ണു കേ​സ്.