മലയാളിവിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി; പോലീസ് ഏറ്റുമുട്ടലിലൂടെ രക്ഷപ്പെടുത്തി
Sunday, September 24, 2017 11:49 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ലെ ബ​ഹാ​ദൂ​ർ ഗ​ഡി​ൽ നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​ല​യാ​ളിവി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. പ​ത്ത​നം​തി​ട്ട മ​ല്ല​ശേ​രി സ്വ​ദേ​ശി പാ​സ്റ്റ​ർ സേ​വ്യ​ർ മാ​ത്യു​വി​ന്‍റെ മ​ക​ൻ അ​ഭി​ഷേ​കി​നെ​യാ​ണ് (20) കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഹ​രി​യാ​ന​യി​ലെ ജ​ഝ​റി​ൽ നി​ന്നു ക​ണ്ടെത്തി​യ​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​വു​മാ​യി പോ​ലീ​സ് ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ലി​ൽ വി​ദ്യാ​ർ​ഥി​ക്കും ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കോ​ള​ജി​ൽനി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ജ്ഞാ​ത സം​ഘം അ​ഭി​ഷേ​ക് സേ​വ്യ​റി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​തി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ങ്കി​ൽ 75 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നു സേ​വ്യ​റി​നെ ഫോ​ണി​ൽ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ ത്തു​ട​ർ​ന്ന് ഫോ​ണ്‍ സി​ഗ്ന​ൽ പ​രി​ശോ​ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹ​രി​യാ​ന ജ​ഝ​റി​ൽനി​ന്ന് ക​ണ്ടെത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.


കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​വും രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​നും ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.